Christian News

പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു. ടൊറന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാഹാളില്‍ നടന്ന പ്രമോഷണല്‍ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി വിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബിജു ജോര്‍ജ്ജ് എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ംംം.ുരിമസാശമാശ.ീൃഴഎന്ന […]

Christian News

ഐ.പി.സി നോര്‍ത്ത്അമേരിക്ക സൗത്ത് ഈസ്റ്റ് റീജിയണ്‍: റവ.ഡോ.ജോയി ഏബ്രഹാം പ്രസിഡന്റ്, റവ.ബിനു ജോണ്‍ സെക്രട്ടറി.

ജോര്‍ജ്ജിയ: ഐ.പി.സി നോര്‍ത്ത്അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ കൗണ്‍സില്‍ യോഗം നവംബര്‍ 3 ന് ശനിയാഴ്ച ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ മാത്യം ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ സജിമോന്‍ മാത്യു സാമ്പത്തികറിപ്പോര്‍ട്ടുംഅവതരിപ്പു. ഇലക്ഷന്‍ ഓഫീസര്‍ നെബു സ്റ്റീഫന്റെ ചുമതലയില്‍ നടത്തപ്പെട്ട റീജിയണ്‍ ഭരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ഡോ.ജോയി ഏബ്രഹാം(പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന്‍ ചാക്കോ(വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ […]

Christian News

കാലിഫോര്‍ണിയ ബാറില്‍ തോക്കുധാരി 12 പെരെ വെടിവെച്ചു കൊന്നു.

തൗസണ്ട് ഓക്‌സ്(കാലിഫോര്‍ണിയ): ലൊസാഞ്ചല്‍സില്‍ നിന്നും 40 മൈല്‍ വടക്കു പടിഞ്ഞാറുള്ള തൗസണ്ട് ഓക്‌സിലെ ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്റ് ഗ്രില്ലില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ ഒരു പോലീസ് ഓഫീസറടക്കം കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബാറില്‍ ഒരു കോളേജ് കണ്‍ട്രി നൈറ്റ് മ്യൂസിക് ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാന്‍ ഡോവിഡ് ലോങ്ങ് എന്ന ഇരുപത്തിയെട്ടുകാരനാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ഗ്രനേഡ് […]

Christian News

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് 96ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ് മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 96ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വന്‍ഷന്റെ ആദ്യ ആലോചനായോഗം ഒക്ടോബര്‍ 2ാം തീയതി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയുടെ അദ്ധ്യക്ഷതയില്‍ സഭാ ആസ്ഥാനമായ മുളക്കുഴയില്‍ വച്ച് നടന്നു. പാസ്റ്റര്‍മാരായ തോമസുകുട്ടി ഏബ്രഹാം, ബാബു ചെറിയാന്‍, വി.പി. […]

Christian News

36 മത് കോൺഫ്രൻസിന് (പി.സി.എൻ.എ.കെ) ബോസ്റ്റണിൽ തുടക്കമായി.

ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ 36. മത് കോൺഫ്രൻസിന് തുടക്കമായി. ജൂലൈ 5 ന് വ്യാഴാഴ്ച വൈകിട്ട് നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ പാസ്റ്റർ ജോർജ്.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ പി.വി.മാമ്മൻ സങ്കീർത്തനം വായിച്ചു. ലോക്കൽ കൺവീനർ പാസ്റ്റർ ജോൺസൻ സാമുവേൽ സ്വാഗതം പറഞ്ഞു. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേൽ റോഡ്ട്രിഗർസ് , […]

Christian News

ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷനു ഒരുക്കങ്ങളായി; പാസ്റ്റർ എം.വി.മത്തായി രക്ഷാധികാരിയായുള്ള കമ്മിറ്റി രൂപീകരിച്ചു

പാസ്റ്റർ പ്രദീപ് പ്രസാദ് (മീഡിയ കൺവീനർ) കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 5 മുതൽ 9 വരെ പാലക്കാട് വടക്കുഞ്ചേരി ടൗണിൽ നടക്കുന്ന കൺവൻഷന്റെ ക്രമീകരണങ്ങൾക്കായുള്ള ലോക്കൽതല കമ്മിറ്റി രൂപീകരിച്ചു. മെയ് 15ന് ഐ.പി.സി.തേനിടുക്ക് സഭയിൽ കൂടിയ നേതൃയോഗത്തിനു സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നല്കി. ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി. ഏബ്രഹാം കൺവൻഷന്റെ ക്രമീകരണങ്ങളെക്കുറിച്ച് വിവരണം നടത്തി. […]

Christian News

37 മത് പി.സി.എൻ.എ.കെ മയാമിയിൽ

നിബു വെള്ളവന്താനം ഡാളസ്സ് :2019 ജൂലൈയിൽഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു. ബോസ്റ്റണിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ, വിജു തോമസ് ( ഡാളസ്) നാഷണൽ സെക്രട്ടറി, ബിജു ജോർജ്ജ് ( കാനഡ) നാഷണൽ ട്രഷറർ, ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ( ഫ്ലോറിഡ) നാഷണൽ യൂത്ത് കോർഡിനേറ്റർ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി. […]