”ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു” (സഭാ. 7:29). ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും ശേഷിയുള്ള ഇച്ഛാശക്തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നേരായത് ചിന്തിക്കുവാനും നന്മ പ്രവര്ത്തിക്കുവാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥനായ മനുഷ്യന് സൂത്രങ്ങള്‍ അന്വേഷിച്ച് തുടങ്ങി. താല്‍ക്കാലിക നേട്ടങ്ങളുടെ മോഹവലയത്തില്‍ കുടുങ്ങി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് ഏത് നിഷ്ഠൂരതയും ചെയ്യുവാന്‍ ശങ്കയില്ലാത്തവരായി തീര്‍ന്നു. വസ്തുതകളെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തിയ സഭാപ്രസംഗി പറയുന്നു: പി.ഓ.സി പരിഭാഷ നോക്കുക ”ഞാന്‍ കണ്ടത് ഇതാണ് […]
Articles
നാട്ടിറച്ചിയെ കാട്ടിറച്ചിയാക്കുന്നവര്; ജോണ്സണ് കുമ്പനാട്
യിസഹാക്കിന് കണ്ണ് മങ്ങിയിരിക്കുന്നു. എങ്കിലും ‘കൊതി’ മങ്ങിയിരുന്നില്ല. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ശരീരത്തെ ബാധിച്ചിരുന്നെങ്കിലും മനസ് ഇപ്പോഴും കൊടും വനത്തില്‍ കൂടി അലഞ്ഞുതിരിഞ്ഞു. അവിടെനിന്ന് തന്റെ മകന് കൊണ്ടുവന്ന് തന്നിട്ടുള്ള കാട്ട് പോത്തിന്റെയും ഇളമാനിന്റെയും മാംസത്തിന്റെ രുചി നാവിന്തുമ്പിലങ്ങനെ തങ്ങിനില്ക്കുന്നതുകൊണ്ടാവാം ഈയിടെയായി അടുക്കളയില്‍ വേവുന്ന നാടന്‍ വിഭവങ്ങളോട് അത്ര താത്പര്യം തോന്നുന്നില്ല. പഴയപോലെ ഇപ്പോള്‍ കാട്ടിറച്ചി കിട്ടാനുമില്ല. സഹിക്കാനാവാത്ത ആഗ്രഹം മനസിനെ മത്തുപിടിപ്പിച്ചപ്പോള്‍ അനുഗ്രഹം വാഗ്ദാനം ചെയ്ത് കടിഞ്ഞൂലിനെ കാട്ടിലേക്ക് പറഞ്ഞുവിട്ടു ആ വൃദ്ധന്. മകന് നല്കിയ വാഗ്ദത്തം […]
ഐ. പി. സി. നാഗാലാന്റെ…. ഇതുവരെ
കഴിഞ്ഞ ദീര്‍ഘ വര്‍ഷങ്ങളായി ഇന്‍ഡ്യ പെന്തക്കോസ്തു ചര്‍ച്ചിന്റെ നേതൃത്വത്തില്‍ യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന നാഗാലാന്റെ സ്റ്റേറ്റ് ഐ. പി. സി. യുടെ പുത്തന്‍ പ്രവര്‍ത്തനത്താല്‍ വീണ്ടും സജീവമാകുന്നു. അതിന് കാരണക്കാരനായ് ദൈവം നിയോഗിച്ച് അയച്ച വ്യക്തിയാണ് പാസ്റ്റര്‍ തോമസ് കുര്യന്. ഏകദേശം 50 വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്റ്റര്‍ തോമസ് കുര്യന്റെ പിതാവ് കേരളക്കരയിലെ തിരുവല്ലാ സെന്ററില്‍ വേങ്ങല്‍ എന്ന സ്ഥലത്ത് ഐ. പി. സി. പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും സ്വന്തം ഭൂമിയില്‍, മൂന്ന് പള്ളികള്‍ക്ക് മുമ്പില്‍ മനോഹരമായ ഒരു […]
സാത്താന് ദൈവജനത്തിന്മേല് ദൃഷ്ടി വയ്ക്കുന്നതെങ്ങനെ? പാസ്റ്റര്‍ കെ.ജോയി
ഇയ്യോബ് 1:8 ല്‍ ദൃഷ്ടി വയ്ക്കുക എന്ന പദത്തിന് പരിഗണിക്കുക എന്ന പദമാണ് ഇംഗ്ലീഷില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ത്തനം 5:1 ലും 9:3ലും ഇതേ പദം തന്നെ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. തന്റെ ജനത്തോടുള്ള കരുണ നിമിത്തം അവരെ സഹായിപ്പാനും ആപത്തില്‍ നിന്നും വിടുവിപ്പാനും ആലോചന പറഞ്ഞുകൊടുപ്പാനുമായി ദൈവത്തിന്റെ ദൃഷ്ടി അവരുടെ മേല്‍ ഇരിക്കുന്നു എന്ന ആശയം വെളിപ്പെടുത്തുവാനാണ് ഈ വാക്യങ്ങളില്‍ പദം ഉപയോഗിച്ചിരിക്കുന്നത് ദൃഷ്ടികള്‍ അവരുടെ മേല്‍ പതിക്കുന്ന അനുഭവമാണ് മേല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ പ്രകടമാകുന്നത് എന്നര്‍ത്ഥം. സങ്കീര്‍ത്തനം […]
പഴയനിയമം അലര്‍ജിയായ അഭിഷിക്തന്മാര്
പഴയനിയമ പുസ്തകങ്ങള്‍ ദൈവത്തില്‍ നിന്ന് ഉള്ളതല്ലയെന്നും, മോശയും മറ്റ് പ്രവാചകന്മാരും എഴുതിയ ചെറുകഥകളാണെന്നും യാതൊരു ശങ്കയുമില്ലാതെ പറയുന്ന ഭൊഷ്കന്മാരുടെ കാലമാണിത്. ബൈബിള്‍ മുഴുവനും തിരുവെഴുത്താണെന്നും ദൈവവിശ്വാസ്യമാമെന്നും വിശ്വസിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിക്കും. മനുഷ്യര്‍ പറഞ്ഞതും, പിശാച് പറഞ്ഞതും, ദൈവം സംസാരിച്ചതും, പൗലോസിനെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഇതിലൂടെ അത് അംഗീകരിച്ച് കൊണ്ട് തന്നെ പറയുന്നു.“ബൈബിള്‍ മുഴുവനും ദൈവ നിശ്വാസ്യമാണ് ” സൃഷ്ടിയുടെ ആരംഭം, ഭൂമിയുടെ ഉല്പത്തി, മനുഷ്യവംശം, ജീവജാലങ്ങള്‍ തുടങ്ങിയവയുടെ ആരംഭം ഭൂമി പല ഭൂഖണ്ഡങ്ങളായി പിരിഞ്ഞത് എന്നിങ്ങനെ സകലതും […]
ഇരുട്ടിന്റെ നിഷ്ഫലപ്രവര്ത്തികള് തുറന്ന് കാട്ടുക.
“your silence give consent”- plato. പ്ലേറ്റോ പറഞ്ഞത് ശരി. മൗനം മിക്കപ്പോഴും തെറ്റുകള്‍ക്ക് അംഗീകാരമാണ്. അത് വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യം നല്കുന്നു. എന്നാല്‍ ശക്തമായപ്രതികരണവും പ്രതിരോധവും ഉണ്ടാകുന്നിടത്ത് വ്യാജന്മാര് വിലസുകയില്ല. കുരയ്ക്കുന്ന നായ്ക്കള്‍ തസ്കരവീരന്മാര്‍ക്ക് ഭീഷണിയാണ്. ലോകത്തിന്റെ വഷളത്വും വക്രതയും തുറന്ന് കാട്ടുകയും പാപത്തിനു നേരെ വിരല്‍ചൂണ്ടുകയും ചെയ്യുന്നവരാണ് സുവിശേഷ പ്രഘോഷകര്‍. ദൈവത്തിന്റെ സഭ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യയവിധിയെക്കുറിച്ചും ബോധ്യം വരുത്തുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു. ഈ ബോധ്യം ലഭിച്ചവരാണ് ലോകത്തെ ഉപദേശിക്കുന്നത്. ലോകത്തെ […]