നാഗാലാന്റ്: ഐ.പി.സി നാഗാലാന്റ് 3-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 11 ന് നാഗാലാന്റ് ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കുര്യന് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ അനുഗ്രഹീത സുവിശേഷ പ്രസംഗകരായ പാസ്റ്റര്‍ റോയി മര്‍ക്കര, പാസ്റ്റര്‍ റോയി ചെറിയാന്, പാസ്റ്റര്‍ റോബര്‍ട്ട് സിംഗ്, പാസ്റ്റര്‍ ആല്വിന് ഡേവിഡ്, പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ ഡാനിയേല്‍ തോമസ്,് എന്നിവര്‍ പ്രസംഗിക്കും. യൂത്ത് കോണ്ഫ്രന്സില് സുവി.അജു അലക്സ്, സുവി.സുബിന് സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും. കൂടാതെ ലീഡേഴ്സ് […]
Articles
രാജസ്ഥാനില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പോലീസ് തടഞ്ഞു.
രാജസ്ഥാനില്‍ ഒരു സംഘം തീവ്രവാദികള്‍ പാസ്റ്റര്‍ മത്തായി വര്‍ഗ്ഗീസിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികളെ പോലീസ് പിന്തുടര്ന്ന് പിടികൂടി. എന്നാല്‍ അക്രമികളോടൊപ്പം തന്നെ പാസ്റ്ററിനെയും ജയിലിലടച്ചു. ഗുരുതരമായ പരിക്കേറ്റ പാസ്റ്ററിന് ചികിത്സാ സൗകര്യങ്ങള്‍ ഒന്നും ചെയ്തില്ല. പാസ്റ്ററും ഒരു സഹ വിശ്വാസിയും കൂടി ഭവന പ്രതിഷ്ഠ പ്രാര്‍ത്ഥനയ്ക്ക് പോയി മടങ്ങി വരുമ്പോഴാണ് അക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരേപിച്ചായിരുന്നു അക്രമം.
എച്ച് 1 ബി വിസ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് അമേരിക്കന്‍ തൊഴിലുടമകളുടെ സംഘടന.
വാഷിംഗ്ടണ്ട ഡി സി: എച്ച് 1 ബി വിസ പുതുക്കുന്നതിനും തൊഴിലുടമകളെ മാറുന്നതിനും വേണ്ടി സമര്‍പ്പിക്കുമ്പോള്‍ അത് തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രമുഖ ഐ.ടി കമ്പനികളായ ഗൂഗിള്‍, ഫെയ്സ് ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന അമേരിക്കന്‍ തൊഴിലുടമാ സംഘടനയായ കോംപീറ്റ് അമേരിക്ക രംഗത്ത്. യു.എസ്.സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസസ്(യു.എസ്.സി.ഐ.എസ്) തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് […]
കുപ്പായവും കുരിശും പിന്നെ ജോണും:പാസ്റ്റര്‍ തോമസ് കുര്യന്, ന്യൂയോര്‍ക്ക്.
അടുത്ത സമയങ്ങളില്‍ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ഒരു പ്രധാന വിഷയമാണ്കുപ്പായവും കുരിശും. ഇങ്ങനെയുള്ള വിഷയങ്ങളെ ആസ്പദമാക്കി ലേഖനങ്ങളും, പ്രസ്താവനകളും, ഡിബേറ്റുകളും, പ്രസംഗങ്ങളും, സംഭാഷണങ്ങളും ഉണ്ടാകുന്നതു , സ്വോഭാവികമായ കാര്യമാണ്. കാര്യപ്രശസ്തമല്ലാത്ത പല പഴഞ്ചന്‍ വിഷയങ്ങള്‍ക്കും മീഡിയായില്‍ പ്രാധാന്യതയേകുന്നതിന്റെ പിന്നില്‍ പല വിഷയങ്ങള്‍ ഉണ്ടെങ്കിലും അതില്‍ പരമപ്രധാനമായ ഒന്നാണ് രാഷ്ട്രീയം. ഇന്ന് ഭാരതമെന്ന മഹാരാജ്യം അടെച്ച് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി, വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തീ കൊളുത്തി അത് ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളിലേക്കും വ്യാപിച്ച് ആ തീജ്വാലയിലേക്ക് കേവലം വിരല്‍ […]
ബാബേലിലെ കലക്കവും മാളികമുറിയിലെ കുലുക്കവും
ബാബേലിലെ കലക്കവും മാളികമുറിയിലെ കുലുക്കവും ജോണ്സണ് കണ്ണൂര്‍ 9847518230 നമുക്ക് ഒരു പട്ടണം നമ്മുടെ ഒരു പേര് എന്നതായിരുന്നു ബാബേലിലെ ആപ്തവാക്യം. ഇത് പൂര്‍ത്തീകരിക്കുവാന്‍ അവര്‍ ഐക്യതയോടെ നിന്നു. എന്നാല്‍ മാളികമുറിയില്‍ കൂടിയിരുന്നവരുടെ ഐക്യത പേരുണ്ടാക്കാനല്ല, മറിച്ച് ശക്തി ലഭിച്ചിട്ട് ക്രിസ്തുവിനുവേണ്ടി സാക്ഷികളാകുവാനാണ്. ബാബേല്‍ ഗോപുരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ആധുനിക യുഗത്തില്‍ ഈ ചിന്തയ്ക്ക് പ്രസക്തിയുണ്ട്. സ്വന്തം പേര് ഉയര്‍ത്തുവാന്‍ പരിശ്രമിച്ചതൊക്കെ കലക്കത്തില്‍ അവസാനിച്ചു. കര്‍ത്താവിന്റെ നാമം മഹത്വപ്പെടുവാനായി കൂടിവന്നിടത്ത് ഉണ്ടായ കുലുക്കം ആയിരങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കി ബാബേലില്‍ […]
കെണിയായി വരുവാന്‍ സാദ്ധ്യതയുള്ളത്…… പാസ്റ്റര്‍ ബി മോനച്ചന്.
കുടുംബജീവിതത്തെക്കുറിച്ച് എഴുതി വന്ന വിശുദ്ധ പൗലോസ് എബ്രായ ലേഖനത്തില്‍ അടുത്തതായി എഴുതിയ പദം ശ്രദ്ധേയമാണ്. നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തത് ആയിരിക്കട്ടെ. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന് അവന് അരുളി ചെയ്തിരിക്കുന്നുവല്ലോ(എബ്രാ 13:4 -6). യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യന്റെ പല പ്രശ്നങ്ങള്‍ക്കും കാരണം ഇവിടെ കാണാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാന്‍ മനസ്സില്ല. അപ്പുറത്തെ അയല്ക്കാരന് എന്തൊക്കെയുണ്ട് അതിനപ്പുറം എനിക്കും വേണം എന്ന തിന്ത അകത്ത് വരുമ്പോള്‍ മത്സര ബുദ്ധിയോട് ധനത്തിനായി ഓടുന്നു. […]
ആനവണ്ടിയിലെ ആത്മീയ കൂട്ടായ്മ
ലക്ഷ്യത്തില്‍ എത്തുവാന്‍ വഴിയരികിലും ബസ്റ്റാന്റിലും കാത്തുനില്‍ക്കുന്നവരെ രാത്രി വളരെ വൈകിയായാലും ക്രിത്യസ്ഥലത്ത് എത്തിക്കുവാന്‍ ഉറക്കളച്ചും ശീണം മറന്നും വളയം പിടിക്കുകയും ടിക്കറ്റ് മുറിക്കുകയും വഴിയില്‍ ബ്രെയ്ക്ക് ഡൗണ്‍ ആകുന്ന ബസുകളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നവര്‍. ജീവിത യാത്രയില്‍ വഴി അറിയാതെ ലക്ഷ്യമില്ലാതെ അലയുന്ന അനേകരെ വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവില്‍ എത്തിച്ച് അകത്തെ മനുഷ്യന്റെ കേടുപാടുകള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നു. അതിന് പ്രചോദനം നല്‍കുന്നതാണ് കേരളാ ട്രാസ്പോര്‍ട്ട് കോര്പ്രേഷനിലെ വിശ്വാസികളായ ജീവനക്കാര്‍ ചേര്‍ന്നു നടത്തുന്ന ഈ ആത്മീയ കൂട്ടായ്മ. […]