Christian News

പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു. ടൊറന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാഹാളില്‍ നടന്ന പ്രമോഷണല്‍ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി വിജു തോമസ്, നാഷണല്‍ ട്രഷറാര്‍ ബിജു ജോര്‍ജ്ജ് എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ംംം.ുരിമസാശമാശ.ീൃഴഎന്ന […]

Christian News

ഐ.പി.സി നോര്‍ത്ത്അമേരിക്ക സൗത്ത് ഈസ്റ്റ് റീജിയണ്‍: റവ.ഡോ.ജോയി ഏബ്രഹാം പ്രസിഡന്റ്, റവ.ബിനു ജോണ്‍ സെക്രട്ടറി.

ജോര്‍ജ്ജിയ: ഐ.പി.സി നോര്‍ത്ത്അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ കൗണ്‍സില്‍ യോഗം നവംബര്‍ 3 ന് ശനിയാഴ്ച ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ മാത്യം ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ സജിമോന്‍ മാത്യു സാമ്പത്തികറിപ്പോര്‍ട്ടുംഅവതരിപ്പു. ഇലക്ഷന്‍ ഓഫീസര്‍ നെബു സ്റ്റീഫന്റെ ചുമതലയില്‍ നടത്തപ്പെട്ട റീജിയണ്‍ ഭരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ഡോ.ജോയി ഏബ്രഹാം(പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന്‍ ചാക്കോ(വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ […]

Articles

നാഗാലാന്റ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

നാഗാലാന്റ്: ഐ.പി.സി നാഗാലാന്റ് 3-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 11 ന് നാഗാലാന്റ് ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ അനുഗ്രഹീത സുവിശേഷ പ്രസംഗകരായ പാസ്റ്റര്‍ റോയി മര്‍ക്കര, പാസ്റ്റര്‍ റോയി ചെറിയാന്‍, പാസ്റ്റര്‍ റോബര്‍ട്ട് സിംഗ്, പാസ്റ്റര്‍ ആല്‍വിന്‍ ഡേവിഡ്, പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ ഡാനിയേല്‍ തോമസ്,് എന്നിവര്‍ പ്രസംഗിക്കും. യൂത്ത് കോണ്‍ഫ്രന്‍സില്‍ സുവി.അജു അലക്‌സ്, സുവി.സുബിന്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും. കൂടാതെ ലീഡേഴ്‌സ് […]

Articles

രാജസ്ഥാനില്‍ പാസ്റ്ററെ ക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കി തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പോലീസ് തടഞ്ഞു.

രാജസ്ഥാനില്‍ ഒരു സംഘം തീവ്രവാദികള്‍ പാസ്റ്റര്‍ മത്തായി വര്‍ഗ്ഗീസിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നശിപ്പിക്കയും ചെയ്തു. തുടര്ന്ന് അദ്ദേഹത്തെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികളെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. എന്നാല്‍ അക്രമികളോടൊപ്പം തന്നെ പാസ്റ്ററിനെയും ജയിലിലടച്ചു. ഗുരുതരമായ പരിക്കേറ്റ പാസ്റ്ററിന് ചികിത്സാ സൗകര്യങ്ങള്‍ ഒന്നും ചെയ്തില്ല. പാസ്റ്ററും ഒരു സഹ വിശ്വാസിയും കൂടി ഭവന പ്രതിഷ്ഠ പ്രാര്‍ത്ഥനയ്ക്ക് പോയി മടങ്ങി വരുമ്പോഴാണ് അക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരേപിച്ചായിരുന്നു അക്രമം.

Uncategorized

3000 കോടിയ്ക്ക് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കരുതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍.

ലണ്ടന്‍: 3000കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് അടിത്തറ പാകിയ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടണ്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ(ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 ല്‍ 300 മില്യണ്‍ പൗണ്ട്(2839 കോടി രൂപ), 2013 ല്‍ 268 മില്യണ്‍ പൗണ്ട്(2536 കോടിരൂപ), […]

Articles

എച്ച് 1 ബി വിസ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് അമേരിക്കന്‍ തൊഴിലുടമകളുടെ സംഘടന.

വാഷിംഗ്ടണ്ട ഡി സി: എച്ച് 1 ബി വിസ പുതുക്കുന്നതിനും തൊഴിലുടമകളെ മാറുന്നതിനും വേണ്ടി സമര്‍പ്പിക്കുമ്പോള്‍ അത് തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രമുഖ ഐ.ടി കമ്പനികളായ ഗൂഗിള്‍, ഫെയ്‌സ് ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന അമേരിക്കന്‍ തൊഴിലുടമാ സംഘടനയായ കോംപീറ്റ് അമേരിക്ക രംഗത്ത്. യു.എസ്.സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസസ്(യു.എസ്.സി.ഐ.എസ്) തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് […]

Christian News

കാലിഫോര്‍ണിയ ബാറില്‍ തോക്കുധാരി 12 പെരെ വെടിവെച്ചു കൊന്നു.

തൗസണ്ട് ഓക്‌സ്(കാലിഫോര്‍ണിയ): ലൊസാഞ്ചല്‍സില്‍ നിന്നും 40 മൈല്‍ വടക്കു പടിഞ്ഞാറുള്ള തൗസണ്ട് ഓക്‌സിലെ ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്റ് ഗ്രില്ലില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ ഒരു പോലീസ് ഓഫീസറടക്കം കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബാറില്‍ ഒരു കോളേജ് കണ്‍ട്രി നൈറ്റ് മ്യൂസിക് ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാന്‍ ഡോവിഡ് ലോങ്ങ് എന്ന ഇരുപത്തിയെട്ടുകാരനാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ഗ്രനേഡ് […]