Uncategorized

3000 കോടിയ്ക്ക് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കരുതെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍.

ലണ്ടന്‍: 3000കോടി രൂപ മുടക്കി പ്രതിമ നിര്‍മ്മിച്ച് പൊങ്ങച്ചം കാണിക്കുന്ന രാജ്യത്തിന് ധനസഹായം നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ പീറ്റര്‍ ബോണ്‍. സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് അടിത്തറ പാകിയ 2012 മുതല്‍ 2018 വരെ ഇന്ത്യയ്ക്ക് ബ്രിട്ടണ്‍ ഒരു ബില്യണ്‍ പൗണ്ടിലേറെ(ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പീറ്റര്‍ ബോണ്‍ ചൂണ്ടിക്കാട്ടിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
2012 ല്‍ 300 മില്യണ്‍ പൗണ്ട്(2839 കോടി രൂപ), 2013 ല്‍ 268 മില്യണ്‍ പൗണ്ട്(2536 കോടിരൂപ), 2014 ല്‍ 278 മില്യണ്‍ പൗണ്ട്(2631 കോടി രൂപ), 2015 ല്‍ 185 മില്യണ്‍ പൗണ്ട്(1751 കോടി രൂപ) എന്നിങ്ങനെയും പിന്നീട് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങളും ഇന്ത്യയ്ക്ക് ബ്രിട്ടണ്‍ നല്‍കിയിട്ടുണ്ടെന്ന പീറ്റര്‍ ബോണ്‍ അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് ബ്രിട്ടണ്‍ പരമ്പരാഗതമായി നല്‍കി വരുന്ന ധനസഹായം 2015 ല്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ കടുത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ 3000 കോടി രൂപയോളം മുടക്കി സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ച മോദി സര്‍ക്കാരിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2019 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള അനൗദ്യേഗിക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പ്രതിമാ നിര്‍മ്മാണം എന്നതുള്‍പ്പെടെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *