Articles

നാഗാലാന്റ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

നാഗാലാന്റ്: ഐ.പി.സി നാഗാലാന്റ് 3-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2019 ജനുവരി 11 ന് നാഗാലാന്റ് ഐ.പി.സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ അനുഗ്രഹീത സുവിശേഷ പ്രസംഗകരായ പാസ്റ്റര്‍ റോയി മര്‍ക്കര, പാസ്റ്റര്‍ റോയി ചെറിയാന്‍, പാസ്റ്റര്‍ റോബര്‍ട്ട് സിംഗ്, പാസ്റ്റര്‍ ആല്‍വിന്‍ ഡേവിഡ്, പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ ഡാനിയേല്‍ തോമസ്,് എന്നിവര്‍ പ്രസംഗിക്കും. യൂത്ത് കോണ്‍ഫ്രന്‍സില്‍ സുവി.അജു അലക്‌സ്, സുവി.സുബിന്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിക്കും. കൂടാതെ ലീഡേഴ്‌സ് സെമിനാറും, ലേഡീസ് സെമിനാറും, ബൈബിള്‍ ക്ലാസ് എന്നിവയും ഉണ്ടായിരിക്കും. മുന്‍ വര്‍ഷങ്ങളെക്കാള്‍ വിപുലമായ ക്രമീകരണങ്ങളാണ് 3-ാമത് കണ്‍വന്‍ഷന് ചെയ്ത് വരുന്നത്. നാഗാലാന്റിന്റെ മണ്ണില്‍ ചുരുങ്ങിയ നാള് കൊണ്ട് പ്രശംസനീയമായ വളര്‍ച്ചയാണ് ദൈവം ഐ.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നും നാഗാലാന്റിന്റെ സുവിശേഷീകരണത്തിനായി ന്യൂതന പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്ന് പാസ്റ്റര്‍ തോമസ് കുര്യന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *