Christian News

കാലിഫോര്‍ണിയ ബാറില്‍ തോക്കുധാരി 12 പെരെ വെടിവെച്ചു കൊന്നു.

തൗസണ്ട് ഓക്‌സ്(കാലിഫോര്‍ണിയ): ലൊസാഞ്ചല്‍സില്‍ നിന്നും 40 മൈല്‍ വടക്കു പടിഞ്ഞാറുള്ള തൗസണ്ട് ഓക്‌സിലെ ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്റ് ഗ്രില്ലില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ ഒരു പോലീസ് ഓഫീസറടക്കം കുറഞ്ഞത് 12 പേര്‍ കൊല്ലപ്പെട്ടു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ബാറില്‍ ഒരു കോളേജ് കണ്‍ട്രി നൈറ്റ് മ്യൂസിക് ആഘോഷം നടക്കുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാന്‍ ഡോവിഡ് ലോങ്ങ് എന്ന ഇരുപത്തിയെട്ടുകാരനാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു ഗ്രനേഡ് എറിഞ്ഞ് ഭീകന്തരാക്ഷം സൃഷ്ടിച്ച ശേഷമാണ് ഇയാന്‍ വെടിവെയ്പ് നടത്തിയത്. സംഗീത ആഘോഷം നടന്ന വേദിയില്‍ ഇതോടെ കൂട്ടനിലവിളി ഉയര്‍ന്നു. കസേരകള്‍ ഉപയോഗിച്ച് ബാറിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് പലരും രക്ഷപ്പെട്ടത്. എല്ലാ ബുധനാഴ്ച രാത്രിയും കോളേജ് തീം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള മ്യൂസിക് നൈറ്റ് ഇവിടെ ഇവിടെ നടത്തിയിരുന്നതു കൊണ്ട് മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട കേന്ദ്രമായാണ് ബാര്‍ അറിയപ്പെട്ടിരുന്നത്. കാലിഫോര്‍ണിയ ലൂഥറന്‍ യൂണിവേഴ്‌സിറ്റി, പെപ്പര്‍ഡൈന്‍ യൂണിവേഴ്‌സിറ്റി, മൂര്‍പാര്‍ക്ക് കോളേജ് എന്നിവയുടെ സമീപത്തായാണ് ബാര്‍ സ്ഥിതി ചെയ്യുന്നത്. നിരവധി യുവജനങ്ങളെ സുഹൃത്തുക്കള്‍ എടുത്തുകൊണ്ടുപോകുന്നതു കണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *