Christian News

ഐ.പി.സി നോര്‍ത്ത്അമേരിക്ക സൗത്ത് ഈസ്റ്റ് റീജിയണ്‍: റവ.ഡോ.ജോയി ഏബ്രഹാം പ്രസിഡന്റ്, റവ.ബിനു ജോണ്‍ സെക്രട്ടറി.

ജോര്‍ജ്ജിയ: ഐ.പി.സി നോര്‍ത്ത്അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയണ്‍ കൗണ്‍സില്‍ യോഗം നവംബര്‍ 3 ന് ശനിയാഴ്ച ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ മാത്യം ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ സജിമോന്‍ മാത്യു സാമ്പത്തികറിപ്പോര്‍ട്ടുംഅവതരിപ്പു. ഇലക്ഷന്‍ ഓഫീസര്‍ നെബു സ്റ്റീഫന്റെ ചുമതലയില്‍ നടത്തപ്പെട്ട റീജിയണ്‍ ഭരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ഡോ.ജോയി ഏബ്രഹാം(പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന്‍ ചാക്കോ(വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ബിനു ജോണ്‍ (സെക്രട്ടറി), രാജന്‍ ആര്യപ്പള്ളില്‍ (ജോ.സെക്രട്ടറി), അലക്‌സാണ്ടര്‍ ജോര്‍ജ്ജ്(ട്രഷറാര്‍), പാസ്റ്റര്‍മാരായ റോയി വാകത്താനം, അനിയന്‍കുഞ്ഞ് വള്ളംകുളം, ബ്രദര്‍ രാജു പൊന്നോലില്‍( ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. 2019-2012 പ്രവര്‍ത്തന കാലയളവിലേക്ക് റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മറ്റി ഭാരവാഹികളെ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. ഫ്‌ളോറിഡ, ജോര്‍ജ്ജിയ,ടെന്നസി, സൗത്ത്കരോളിന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയണിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *