Articles

എച്ച് 1 ബി വിസ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് അമേരിക്കന്‍ തൊഴിലുടമകളുടെ സംഘടന.

വാഷിംഗ്ടണ്ട ഡി സി: എച്ച് 1 ബി വിസ പുതുക്കുന്നതിനും തൊഴിലുടമകളെ മാറുന്നതിനും വേണ്ടി സമര്‍പ്പിക്കുമ്പോള്‍ അത് തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചുവെന്ന് കുറ്റപ്പെടുത്തി പ്രമുഖ ഐ.ടി കമ്പനികളായ ഗൂഗിള്‍, ഫെയ്‌സ് ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്ന അമേരിക്കന്‍ തൊഴിലുടമാ സംഘടനയായ കോംപീറ്റ് അമേരിക്ക രംഗത്ത്. യു.എസ്.സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വ്വീസസ്(യു.എസ്.സി.ഐ.എസ്) തങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് സംഘടന ആരോപിച്ചു.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഈ നോണ്‍ ഇമിഗ്രന്റ് വിസ ഇപയോഗിച്ച് ഐടി കമ്പനികള്‍ വര്‍ഷം തോറും ആയിരക്കണക്കിന് ജീവനക്കാരെയാണ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത്. യു.എസ്.സി.ഐ.എസ് ഏതു മാനദണ്ഡത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മുന്‍കൂട്ടി പറയാന്‍ പറ്റാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് സെക്രട്ടറി ഓഫ് ഹോംലാന്‍ഡ്, യു.എസ്.സി.ഐ.എസ് ഡയറക്ടര്‍ എന്നിവര്‍ക്കു സമര്‍പ്പിച്ച നിവേദനത്തില്‍ കോംപീറ്റ് അമേരിക്ക ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള അമേരിക്കക്കാരെയും വിദേശത്തു ജനിച്ചവരെയും റിക്രൂട്ട് ചെയ്യുന്ന കമ്പനികള്‍ യു.എസ്.സി.ഐ.എസിന്റെ നിലപാടുകളിലുള്ള ആശയക്കുഴപ്പം മൂലം പ്രതിസന്ധിയെ നേരിടുകയാണെന്ന കത്തില്‍ പറയുന്നു. എന്‍ട്രി ലെവല്‍ ജോലിയും ഇതിനു നല്‍കു#്‌നന വേതനവും സ്‌പെഷ്യാലിറ്റി തൊഴില്‍ വിഭാഗത്തില്‍ പരിഗണിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് തൊഴിലുടമകള്‍ പുലര്‍ത്തുന്നത്. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ എച്ച് 1 ബി വിസയുടെ കാര്യത്തില്‍ നോട്ടീസസ് ഓഫ് ഇന്റന്റ് ടു ഡിനെ നോട്ടീസിസ് ഓഫ് ഇന്റന്റ് ടു റിവോക്ക് എന്നിവ കുത്തനെ ഉയര്‍ന്നുവെന്ന് സംഘടന പറഞ്ഞു. 1991 മുതല്‍ പ്രാക്ടീസ് ചെയ്തു പോരുന്ന എച്ച് 1 ബി വിസ നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തുന്ന സമീപനമാണ് ഇപ്പോള്‍ അധികൃതര്‍ പുലര്‍ത്തുന്നനെന്നും അവര്‍ നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *