Obituary

പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം നാളെ വ്യാഴാഴ്ച ജൂലൈ 5 ന് ഏലപ്പാറയിൽ ഹെലിബറിയ ഐ.പി.സിി സഭാ സെമിത്തേരിയിൽ നടക്കും.

ജൂലൈ 4 ന് ഇന്ന് റായ്പൂരിൽ നിന്ന് 12.20 ന്റെ ഫ്ലൈറ്റിന് കേരളത്തിൽ കൊണ്ടുവരും.തുടർന്ന് രാത്രി 9 ന് എറണാകുളം കുണ്ടന്നൂരിലുള്ള (വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ പാലം ഇറങ്ങിയാൽ ഉടൻ ഇടതുവശത്തുള്ള മാർക്കറ്റ് റോഡിലൂടെ നേരെ പോയാൽ Pr. യേശുദാസ് വീട്ടിൽ എത്താം) ഭവനത്തിലെത്തിക്കുകയും വ്യാഴാഴ്ച പുലർച്ചെ സ്വദേശമായ ഏലപ്പാറയിൽ എത്തിച്ച് അവിടെ ഹെലിബറിയ ഐ.പി.സി.സഭയുടെ നേതൃത്യത്തിൽ രാവിലെ ഏഴ് മണിക്ക് ശുശ്രൂഷ ആരംഭിച്ച് 10 മണിക്ക് സംസ്കരിക്കും.

പാസ്റ്റർ അനീഷ്‌ ഏലപ്പാറയുടെ സഹോദരി ഭർത്താവു കൂടിയായ പാസ്റ്റർ യേശുദാസ് വർഗീസ് റായിപൂരിൽ വച്ച് ജൂലൈ 2 തിങ്കളാഴ്ച്ച വാഹനാപകടത്തിൽ മരിക്കുകയായിരുന്നു. സുവിശേഷവേലയുമായി ബന്ധപെട്ടു ബൈക്കിൽ സഞ്ചരിക്കവേ ഇഷ്ടിക കയറ്റി വന്ന ട്രാക്റ്ററുമായി കൂട്ടി മുട്ടിയ തിനെ തുടർന്ന് അപകടം സംഭവിക്കുകയായിിരുന്നു എന്നറിയുന്നു.

ഭാര്യ ആൻസി. മക്കൾ : ജോമിൻ & ജോസ്മിൻ. എല്ലാ പ്രിയ ദൈവമക്കളും ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave a Reply

Your email address will not be published. Required fields are marked *