Christian News

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ത​പു​രോ​ഹി​ത​ന്​ വ​ധ​ശി​ക്ഷ

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സ്​​റ്റാ​ർ​ബ​ക്​​സ്​ ഹോ​ട്ട​ലി​ൽ 2016ൽ ​ന​ട​ത്തി​യ ഭീകരാക്രമണത്തിന്റെ സൂ​ത്ര​ധാ​ര​നാ​യ മ​ത​പു​രോ​ഹി​ത​ന്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ .​എ​സ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​ന്റെ വ​ക്താ​വാ​ണ്​ അ​മാ​ൻ അ​ബ്​​ദു​ർ​റ​ഹ്​​മാ​നെ​ന്ന്​ ഇ​ന്തോ​നേ​ഷ്യ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്ന​ത്. രാ​ജ്യ​ത്തെ മ​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ലും അ​ബ്​​ദു​ർ​റ​ഹ്​​മാ​ന്​ പ​ങ്കു​ണ്ടെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​ ഇ​യാ​ൾ.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ സു​രാ​ബ​യ​യി​ൽ ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ ആ​ക്ര​മി​ക​ള​ട​ക്കം 26 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു കു​ടും​ബ​ങ്ങ​ളാ​ണ്​ ച​ർ​ച്ചു​ക​ളി​ലും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​വ​ർ അ​ബ്​​ദു​ർ​റ​ഹ്​​മാ​നി​ൽ ആ​കൃ​ഷ്​​ട​രാ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​തേ​ത​ര സ​ർ​ക്കാ​റി​നെ ത​ള്ളി​പ്പ​റ​യു​ന്ന അ​ബ്​​ദു​ർ​റ​ഹ്മാ​ൻ രാ​ജ്യ​ത്ത്​ ശ​രീ​അ നി​യ​മം വ​ര​ണ​മെ​ന്ന്​ വാ​ദി​ക്കു​ന്ന​യാ​ളാ​ണ്. അ​തിന്റെ ഭാ​ഗ​മാ​യി ഇ​ന്തോ​നേ​ഷ്യ​യി​ൽ ​സ്​​ഥാ​പി​ച്ച ജ​മാ അ​ൻ​ശൂ​റ​ത്​ ദാ​ലാ എ​ന്ന സം​ഘ​ട​ന​ക്ക്​ ഐ.​എ​സു​മാ​യി ബ​ന്ധ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *