Christian News

വാഹനാപകടം:ജോസഫ്‌ മാത്യുവിന്റെ സംസ്കാരം ഇന്ന്

കോലഞ്ചേരി: വാഹനാപകടത്തെ ത്തുടർന്ന് ജൂൺ 4 ന് നിര്യാതനായ കൂട്ടക്കല്ലില്‍ ജോസഫ്‌ മാത്യു (28) വിന്റെ ഭൗതീക ശരീരം ജൂൺ 5 ചൊവ്വാഴ്ച രാവിലെ 11.30 ന് സ്വഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 2.30 ന് സംസ്കാരം ഐപിസി ചാത്തമറ്റം സെമിത്തേരിയിൽ നടക്കും

ഐപിസി മണിമരുതുംചാല്‍ സഭാംഗവും പിവൈപിഎ പ്രവര്‍ത്തകനുമായിരുന്നു. കോതമംഗലത്തേക്ക് ജോലിയ്‌ക്ക്‌ പോകവേയായിരുന്നു അപകടം നേരിട്ടത്‌. ഉടന്‍ത്തന്നെ ഹോസ്‌പ്‌റ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ: ജോഫി. ഏകമകന്‍ ഗായോസ്‌. പിതാവ്‌: അട്ടപ്പാടി ഗൂളിക്കടവില്‍ സഭാ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റര്‍ കെ.എ. മത്തായി. മാതാവ്‌: മേരി. സഹോദരങ്ങള്‍: സാം, ജോഷ്വാ, മോസസ്‌, അക്സ

Leave a Reply

Your email address will not be published. Required fields are marked *