Christian News

ഡോ. ബില്ലി ഗ്രഹാം അനുസ്മരണ സമ്മേളനം തൃശൂരിൽ

തൃശൂർ: ഈ നൂറ്റാണ്ടിന്റെ സുവിശേഷകനായ ഡോ. ബില്ലിഗ്രഹാമിനെ അടുത്തറിയുവാനും താൻ ചെയ്ത സേവനങ്ങളെ പുതിയ തലമുറക്ക് പകരുവാനും മഹത്തായ പ്രവർത്തനങ്ങളെ ഓർക്കുന്നതിനുമായി മാർച്ച് 11ന് ഞായറാഴ്ച തൃശൂരിൽ ഡോ. ബില്ലി ഗ്രഹാം അനുസ്മരണ സമ്മേളനം നടക്കുന്നു.
നെല്ലിക്കുന്ന് ഐ.പി.സിയിൽ വൈകിട്ട് 5 മണിക്കാണ് സമ്മേളനം.
വിവിധ സഭാ നേതാക്കന്മാരും മാധ്യമപ്രർത്തകരും സുവിശേഷ പ്രവർത്തകരും പങ്കെടുക്കും.
തൃശൂരിലെ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ഗുഡ് ന്യൂസ് വാരികയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ബില്ലി ഗ്രഹാം ഇവാൻജ ലിസ്റ്റിക് അസോസിയേഷൻ നാഷണൽ ഡയറക്ടർ ഡോ.സെബാസ്റ്റ്യൻ ജോസഫ് മുഖ്യാതിഥിയായിരിക്കും.
ചീഫ് എഡിറ്റർ സി.വി.മാത്യു അദ്ധ്യഷനായിരിക്കും.
ഓൺലൈൻ മാനേജിംഗ് എഡിറ്റർ ടി.എം മാത്യു, സജി മത്തായി കാതേട്ട് എന്നിവർ പങ്കെടുക്കും.
പവർ പോയിന്റ് പ്രസന്റേഷനു വിക്ലിഫ് ഇന്ത്യാ അസ്സോസിയേറ്റ് ഡയറക്ടർ സാം കൊണ്ടാഴി നേതൃത്വം നല്കും.
ഇതോടൊപ്പം ഈയടുത്ത ദിവസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ ഐ.പി.സി. മുൻ ജന. പ്രസിഡണ്ട് പാസ്റ്റർ ടി.എസ്.ഏബ്രഹാം, വടക്കേയിന്ത്യയിലെ അപ്പാസ്തലനും ഗ്രെയ്സ് ബൈബിൾ കോളേജ് സ്ഥാപകനുമായ ഡോ.കെ.വി. പിള്ള എന്നിവരേയും സമ്മേളനത്തിൽ അനുസ്മരിക്കുമെന്ന് സമ്മേളനത്തിന്റെ ജനറൽ കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
9447350038

Leave a Reply

Your email address will not be published. Required fields are marked *