Christian News

ട്രമ്പ് – കിം കൂടിക്കാഴ്ച ജൂണ്‍ 12 നു രാവിലെ ഒമ്പതു മണിക്ക്‌

വാഷിംഗ്ടണ്‍: ഏതാനും നാള്‍ മുമ്പും വരെ അസാധ്യമെന്നു കരുതിയത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂര്‍ സമയം രാവിലെ ഒമ്പതിന് നടക്കും. ഉച്ചകോടിക്കു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സിംഗപ്പൂരില്‍ എത്തിയിട്ടുള്ള സംഘം അവാസാനവട്ട തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു.
ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ ദിവസവും സുരക്ഷാ ഏജന്‍സികള്‍ ട്രമ്പിനു നല്‍കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായിട്ടാണ് ഒരു സിറ്റിംഗ് അമേരിക്കന്‍ പ്രസിഡന്റ്, ഒരു ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ട്രമ്പിനെ സംബന്ധിച്ച് ഉച്ചകോടി വിജയിച്ചാലും, ഇല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തിലേക്ക് ഉത്തരകൊറിയയെ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് നേട്ടം തന്നെയാണ്. കാലങ്ങളായി ഉപരോധങ്ങളുടെ വെല്ലുവിളി മറികടന്ന് ‘ഒറ്റയാന്‍’ നീക്കം നടത്തി വന്നിരുന്ന ഉത്തരകൊറിയ സമാധാനത്തിന്റെ പാതയിലേക്ക് വന്നാല്‍ ലോകത്തിനു തന്നെ വലിയൊരു തലവേദനായാകും മാറിക്കിട്ടുക. ഒറ്റ കൂടിക്കാഴ്ച കൊണ്ട് ആരും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള തുടക്കമാകാന്‍ സിംഗപ്പൂര്‍ ഉച്ചകോടി നിമിത്തമാകുമെന്ന് പലരും കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *