Christian News

ചൈനീസ് പ്രെസിഡന്റിനോട് സുവിശേഷം അറിയിക്കാൻ ശ്രമിച്ച വനിതാ ജയിലിലായി

ലിയോണിങ്ങ് പ്രവിശ്യയിലെ ഡാലിയൻ നഗരത്തിലെ താമസക്കാരിയായ ഷൂ ജിൻ ഷിയാ എന്ന വനിതയാണ് കരുതൽ തടങ്കലിലായത് .ഇവരുടെ കൈവശം ” ദൈവം ലോകത്തിലെ ആളുകളെ സ്നേഹിക്കുന്നു , ജിൻ പിങിനെയും അറിയിക്കുന്നു ” എന്നീ വാചകങ്ങൾ എഴുതിയ ബാനറുമുണ്ടായിരുന്നു .ഷൂ ഈ ബാനർ പിടിച്ചുകൊണ്ടു ഷോങ് നാൻ ഹായി മുൻ ഈമ്പറിൽ ഗാർഡന്റെ ഗേറ്റിനു മുൻപിൽ നിൽക്കുമ്പോൾ പ്രസിഡന്റ് ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കോൺസെർവേറ്റീവ് കോൺഫെറെൻസിൽ പങ്കെടുക്കാൻ എത്തിയിരുന്നു .അപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഷൂവിനെ അറസ്റ്റ് ചെയ്തത് .2016 ലും ഷൂ ഇതുപോലെ നേതാക്കളുടെ മുൻപിൽ ബാനർ പ്രദർശിപ്പിക്കയും 16 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *