Christian News

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കൊച്ചി: പാലാരിവട്ടം കേന്ദ്രമാക്കിയുള്ള ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 10 ബുധനാഴ്ച മുതല്‍ 14 ഞായര്‍ വരെ. പാലാരിവട്ടം ബൈപാസ് ജംഗ്ഷന് സമീപം എക്‌ളീസിയ ക്യാമ്പസിലെ സി.ഒ.ജി പാരിഷ് ഹാളില്‍ നടക്കും. ദൈവസഭാ പ്രസിഡന്റ് റവ.ജോണ്‍സണ്‍ തരകന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ.റ്റി.ജെ ശമുവേല്‍ പുനലൂര്‍, റവ.ബി.വര്‍ഗീസ് മണക്കാല, ബ്രദര്‍ വിന്‍സന്റ് ചാര്‍ലി (ജില്ലാ ജഡ്ജി മലപ്പുറം), റവ.ജോണ്‍സണ്‍ തരകന്‍ എന്നിവര്‍ ദൈവവചന പ്രഘോഷണം നടത്തും. ജീവമന്ന വോയിസ് ഗാനങ്ങള്‍ ആലപിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതായിരിക്കും. സോദരീ സമാജം സമ്മേളനവും യുവജനസമ്മേളനവും ബൈബിള്‍ കോളേജ് ബിരുദദാനവും സണ്ടേസ്‌കൂള്‍ കോണ്‍ഫ്രന്‍സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച പൊതുസഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *