Christian News

ഓഖി കെടുതി. സ്വാന്തനവുമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍.

ചിക്കാഗോ: ഇന്ത്യയുടെ ദക്ഷിണ തീരത്തുകൂടി കടന്നു പോയ ഓഖി ചുഴലിക്കാറ്റ് തീരദേശത്ത് താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കാണാതായവരുടെ കുടുംബാഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും സഹായവും പിന്‍തുണയും നല്‍കാന്‍ വ്യക്തികളും സന്നദ്ധസംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. അവരുടെ ജീവിതത്തെ തിരികെ കൈ പിടിച്ച് ഉയര്‍ത്തുവാനും പിന്‍തുണയേകുവാനും പ്രവാസി മലയാളികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും കഴിയുമെന്നുള്ളത് ഒരാശ്വാസമാണ്. ഈ അവസരത്തില്‍ നാട്ടിലും അമേരിക്കയിലുമായി ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുത്ത് വിജയകരമായി അത് പൂര്‍ത്തീകരിച്ച ചരിത്രമുള്ള ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് നേതൃത്വത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍പ്പെട്ട തീരദേശ മത്സ്യ തൊഴിലാളികള്‍ക്ക് സ്വാന്തനവുമായി എത്തുകയാണ് നോര്‍ത്ത് അമേരിക്കയിലെ മലയാളികള്‍. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേരിട്ട് നാട്ടിലെ ജനപ്രതിനിധികളെയും സന്നദ്ധ സംഘടനാ നേതാക്കളെയും ഇതിനകം ബദ്ധപ്പെട്ടു, ഓഖി റിലീഫ് ഫണ്ട് രൂപീകരിക്കുകയും അതിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായി ന്യൂയോര്‍ക്കില്‍ നിന്നുള്ള സാബു ലൂക്കോസിന്റെയും ഫ്‌ളോറിഡയില്‍ നിന്നും സേവി മാത്യൂവിനെയും ചുമതലപ്പെടുത്തി. ഓഖി റിലീഫ് ഫണ്ടിനായി നടത്തിയ കോണ്‍ഫ്രന്‍സ് കോളില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം നാലായിരം ഡോളര്‍ സ്വരുക്കൂട്ടുവാന്‍ ഇടയായി. ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപായെങ്കിലും നല്‍കുക എന്നതാണ് ഫോമാ ഓഖി റിലീഫ് ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലഭിക്കുന്ന സംഭാവന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് നല്‍കുക എന്നതാണ് കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫ്രന്‍സ് കോളില്‍ തീരുമാനമായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫോമായുടെഅംഗസംഘടനകളിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് ജനറല്‍ സെക്രട്ടറി ജിബി തോമസ് ഇ-മെയിലും അയച്ച് കഴിഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നതിനായി ഫോമാ രണ്ട് ലിങ്കുകള്‍ തുറന്നിട്ടുണ്ട്. ഫോമായുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ ംംം.ളീാമമ.ില േല്‍ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്പാലിലോ, ഗോ ഫണ്ട് മി – യിലൂടെയോ സംഭാവനകള്‍ നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *