Christian News

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 14 മുതല്‍.

കുമ്പനാട്: 94-ാമത് കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 മുതല്‍ 21 വരെ നടക്കും. 1925 ല്‍ റാന്നിയില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ പിന്നീട് കുമ്പനാട് ഹെബ്രോന്‍പുരത്തേയ്ക്ക് മാറുകയായിരുന്നു. കുമ്പനാട് കണ്‍വന്‍ഷന്‍ എന്ന പേരില്‍ ഇത് ചരിത്രത്തിന്റെ ഭാഗമായി. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് പ്രസ്ഥാനമായ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ എന്നതിലുപരി വിവിധ പെന്തക്കോസ്ത് സഭാ വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെയും ദൈവവചന സ്‌നേഹികളായ മലങ്കരയിലെ ക്രിസ്തീയ വിശ്വാസികളുടെയും സംഗമമായ കുമ്പനാട് കണ്‍വന്‍ഷന്‍ 2018 ജനുവരി 14 ന് […]

Christian News

ഐ.പി.സി ഈസ്റ്റേണ്‍ റീജിയണ്‍ യുവജനസംഘടനയ്ക്ക് പുതിയ നേതൃത്വം.

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് 2018 – 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ.റോജന്‍ സാം(പ്രസിഡന്റ്), അലക്‌സ് ജോര്‍ജ്ജ് ഉമ്മന്‍(വൈസ് പ്രസ്ഡന്റ്), പ്രയ്‌സണ്‍ ജേക്കബ്(സെക്രട്ടറി),

Christian News

ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

കൊച്ചി: പാലാരിവട്ടം കേന്ദ്രമാക്കിയുള്ള ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 10 ബുധനാഴ്ച മുതല്‍ 14 ഞായര്‍ വരെ. പാലാരിവട്ടം ബൈപാസ് ജംഗ്ഷന് സമീപം എക്‌ളീസിയ ക്യാമ്പസിലെ സി.ഒ.ജി പാരിഷ് ഹാളില്‍ നടക്കും. ദൈവസഭാ പ്രസിഡന്റ് റവ.ജോണ്‍സണ്‍ തരകന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. റവ.റ്റി.ജെ ശമുവേല്‍ പുനലൂര്‍, റവ.ബി.വര്‍ഗീസ് മണക്കാല, ബ്രദര്‍ വിന്‍സന്റ് ചാര്‍ലി (ജില്ലാ ജഡ്ജി മലപ്പുറം), റവ.ജോണ്‍സണ്‍ തരകന്‍ എന്നിവര്‍ ദൈവവചന പ്രഘോഷണം നടത്തും. ജീവമന്ന വോയിസ് ഗാനങ്ങള്‍ ആലപിക്കും. കേരളം, […]

Christian News

ഓഖി കെടുതി. സ്വാന്തനവുമായി നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍.

ചിക്കാഗോ: ഇന്ത്യയുടെ ദക്ഷിണ തീരത്തുകൂടി കടന്നു പോയ ഓഖി ചുഴലിക്കാറ്റ് തീരദേശത്ത് താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കാണാതായവരുടെ കുടുംബാഗങ്ങള്‍ക്കും ആശ്രിതര്‍ക്കും അവര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കും സഹായവും പിന്‍തുണയും നല്‍കാന്‍ വ്യക്തികളും സന്നദ്ധസംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. അവരുടെ ജീവിതത്തെ തിരികെ കൈ പിടിച്ച് ഉയര്‍ത്തുവാനും പിന്‍തുണയേകുവാനും പ്രവാസി മലയാളികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും കഴിയുമെന്നുള്ളത് ഒരാശ്വാസമാണ്. ഈ അവസരത്തില്‍ നാട്ടിലും അമേരിക്കയിലുമായി ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് […]

Christian News

ഒര്‍ലാന്റോ ഐ.പി.സിയ്ക്ക് പുതിയ ആരാധനാലയം ; സമര്‍പ്പണ ശുശ്രൂഷ 23ന്.

ഫ്‌ളോറിഡ: ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒര്‍ലാന്റോ പട്ടണത്തില്‍ പെന്തക്കോസ്തിന്റെ വിശുദ്ധിയും വേര്‍പാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ ആത്മീയതയുടെ പ്രകാശ ഗോപുരമായി ഒരു സുന്ദര ദേവാലയം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഒര്‍ലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി നിര്‍മ്മിക്കപ്പെട്ട മനോഹരവും വിശാലവുമായ പുതിയ ആരാധനാലയം ഡിസംബര്‍ 23 ശനിയാഴ്ച ദൈവനാമ മഹത്വത്തിനായി സമര്‍പ്പിക്കപ്പെടുന്നു. രാവിലെ 9.30 ന് സഭാങ്കണത്തില്‍ നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തില്‍ ആരാധനാലയത്തിന്റെ സമര്‍പ്പണ ശുശ്രൂഷ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ […]

Articles

കെണിയായി വരുവാന്‍ സാദ്ധ്യതയുള്ളത്…… പാസ്റ്റര്‍ ബി മോനച്ചന്‍.

കുടുംബജീവിതത്തെക്കുറിച്ച് എഴുതി വന്ന വിശുദ്ധ പൗലോസ് എബ്രായ ലേഖനത്തില്‍ അടുത്തതായി എഴുതിയ പദം ശ്രദ്ധേയമാണ്. നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തത് ആയിരിക്കട്ടെ. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല എന്ന് അവന്‍ അരുളി ചെയ്തിരിക്കുന്നുവല്ലോ(എബ്രാ 13:4 -6). യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യന്റെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ഇവിടെ കാണാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാന്‍ മനസ്സില്ല. അപ്പുറത്തെ അയല്‍ക്കാരന് എന്തൊക്കെയുണ്ട് അതിനപ്പുറം എനിക്കും വേണം എന്ന തിന്ത അകത്ത് വരുമ്പോള്‍ മത്സര ബുദ്ധിയോട് ധനത്തിനായി ഓടുന്നു. […]

Articles

ആനവണ്ടിയിലെ ആത്മീയ കൂട്ടായ്മ

ലക്ഷ്യത്തില്‍ എത്തുവാന്‍ വഴിയരികിലും ബസ്റ്റാന്റിലും കാത്തുനില്‍ക്കുന്നവരെ രാത്രി വളരെ വൈകിയായാലും ക്രിത്യസ്ഥലത്ത് എത്തിക്കുവാന്‍ ഉറക്കളച്ചും ശീണം മറന്നും വളയം പിടിക്കുകയും ടിക്കറ്റ് മുറിക്കുകയും വഴിയില്‍ ബ്രെയ്ക്ക് ഡൗണ്‍ ആകുന്ന ബസുകളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്യുന്നവര്‍. ജീവിത യാത്രയില്‍ വഴി അറിയാതെ ലക്ഷ്യമില്ലാതെ അലയുന്ന അനേകരെ വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവില്‍ എത്തിച്ച് അകത്തെ മനുഷ്യന്റെ കേടുപാടുകള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നു. അതിന് പ്രചോദനം നല്‍കുന്നതാണ് കേരളാ ട്രാസ്‌പോര്‍ട്ട് കോര്‍പ്രേഷനിലെ വിശ്വാസികളായ ജീവനക്കാര്‍ ചേര്‍ന്നു നടത്തുന്ന ഈ ആത്മീയ കൂട്ടായ്മ. […]