Christian News

കേരള സുവിശേഷ യാത്ര കാസർഗോഡ് ചെർക്കളയിൽ ആരംഭിച്ചു.

കാസർഗോഡ്: ഐപിസി കേരള സ്റ്റേറ്റ് ഇവാന്ജലിസം ബോർഡ് നേതൃത്വം നൽകുന്ന കേരള സുവിശേഷ യാത്ര കാസർഗോഡ് ചെർക്കളയിൽ ആരംഭിച്ചു. ചെയർമാൻ
പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സെക്രട്ടറി ബ്രദ. പി വി കുട്ടപ്പൻ, കോർഡിനേറ്റർ സുവി. ഷിബിൻ ശാമുവേൽ, പാസ്റ്റർ സുരേഷ് മാത്യു എന്നിവർ നേതൃത്വം നൽകും.
മലബാർ സുവിശേഷികരണ പ്രവർത്തങ്ങൾ പാസ്റ്റർ ജോൺസൻ കുര്യന്റെ അത്യക്ഷതയിൽ കാസർഗോഡ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉത്‌ഘാടനം ചെയ്തു. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകൾ പിന്നിട്ട് സുവിശേഷ യാത്ര നാളെ വയനാട് ജില്ലയിൽ പ്രവേശിക്കും.
ഇരുപത്തിയഞ്ചിന് പാലക്കാട്ടു ആണ് മലബാർ മേഖല യാത്രയുടെ സമാപനം.
തുടർന്ന് നവംബർ 27നു സുവിശേഷ യാത്ര ഹൈറേഞ്ച് മേഖലയിൽ പ്രവേശിക്കും.. കവലകൾ തോറും പരസ്യയോഗങ്ങൾ നടക്കും .ഇവാനജ്ലിസം ബോർഡ് പുറത്തിറക്കിയ പതിനായിരക്കണക്കിന് ലഖുലേഖകൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *