Christian News

ട്രമ്പിന്റെ യാത്രാ നിരോധനത്തിന് അപ്പീല്‍ ; ഭാഗികമായ പച്ചക്കൊടി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പിന്റെ ഏറ്റവുമൊടുവിലത്തെ യാത്രാ നിരോധന ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി അനുമതി നല്‍കി. ഇതനുസരിച്ച് അമേരിക്കയുമായി ഒരു തരത്തിലും ബന്ധങ്ങളില്ലാത്ത 5 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കന്‍ പ്രവേശനം തടയുന്നതാണ്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒമ്പതാം യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീലിലെ മൂന്നംഗ ജഡ്ജ് പാനലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ രണ്ട് യാത്രാ നിരോധന ഉത്തരവുകളും ഫെഡറല്‍ കോടതി കള്‍ തടഞ്ഞിരുന്നു. അതിനു ശേഷം സെപ്റ്റംബര്‍ 24 പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരേയാണ് അപ്പീല്‍ പോയത്.
പുതിയ സാഹചര്യത്തില്‍ അമേരിക്കയുമായി ഏതെങ്കിലും തരത്തില്‍ ബന്ധങ്ങളില്ലാത്ത ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ഛാഡ് എന്നിവിടങ്ങലിലുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പഠന സംബന്ധമായോ, ജോലി സംബന്ധമായോ, കുടുംബപരമായോ ബന്ധമുള്ളവര്‍ക്ക് നിരോധനം ബാധകമല്ല. സെപ്റ്റംബര്‍ 24 ലെ ഉത്തരവില്‍ നിരോധനം പ്രഖ്യാപിച്ചിരുന്ന ഉത്തര കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളെ അപ്പീല്‍ കോടതി ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *