Christian News

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് വാര്‍ഷിക കണ്‍വന്‍ഷന് അനുഗ്രഹീത സമാപ്തി

ഹൂസ്റ്റണ്‍: എല്ലാവര്‍ഷവും നടന്നുവരുന്ന ഹൂസ്റ്റണിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ ആരാധനയും, കണ്‍വന്‍ഷനും ഒക്‌ടോബര്‍ 27,28,29 തീയതികളില്‍ ഐ.പി.സി ഹെബ്രോണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പാസ്റ്റര്‍ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷകനായിരുന്നു. പ്രസിഡന്റ് പാസ്റ്റര്‍ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പാസ്റ്റര്‍ ജോണ്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച പകല്‍ ഉണര്‍വ്വ് യോഗങ്ങളും സെമിനാറുകളും നടന്നു. ശനിയാഴ്ച രാത്രിയില്‍ നടന്ന പൊതു മീറ്റിംഗിന് പാസ്റ്റര്‍ തോമസ് യോഹന്നാന്‍ നേതൃത്വം നല്‍കി. ഞായറാഴ്ച രാവിലെ നടന്ന പൊതു ആരാധനയ്ക്ക് […]

Christian News

ടെക്‌സാസിലെ പള്ളിയില്‍ കൂട്ടക്കൊല;കുടുംബ പ്രശ്‌നങ്ങള്‍ വന്‍ ദുരന്തത്തിനു കാരണമായി

ഹൂസ്റ്റണ്‍: ടെക്‌സാസിലെ സാന്‍ അന്റോണിയോയ്ക്കടുത്ത് സുതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ 26 പേരെ തോക്കിനിരയാക്കിയ ഡെവിന്‍ പാട്രിക് കെല്ലി ലക്ഷ്യമിട്ടിരുന്നത് അമ്മായിയമ്മയെ. പക്ഷേ, അവര്‍ പള്ളിയില്‍ എത്തിയിരുന്നില്ല. കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് അമ്മായിയമ്മ മിഷേല്‍ ഷില്‍ഡ്‌സുമായി ഡെവിന്‍ വാഗ്വാദം നടത്തിയിരുന്നു. മുന്‍ ഭാര്യയുടെ കടുംബവുമായുള്ള ആഭ്യന്തര പ്രശ്‌നങ്ങളാണ് വലിയ ദുരന്തത്തിനു കാരണമായതെന്ന് ടെക്‌സാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി റീജണല്‍ ഡയറക്ടര്‍ ഫ്രീമാന്‍ മാര്‍ട്ടിന്‍ പറഞ്ഞു. മിഷേല്‍ സ്ഥിരമായി ഞായറാഴ്ച ശുശ്രൂഷില്‍ പങ്കെടുക്കാന്‍ ഈ പള്ളിയിലാണ് […]

Christian News

ട്രമ്പിന്റെ യാത്രാ നിരോധനത്തിന് അപ്പീല്‍ ; ഭാഗികമായ പച്ചക്കൊടി

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പിന്റെ ഏറ്റവുമൊടുവിലത്തെ യാത്രാ നിരോധന ഉത്തരവ് ഭാഗികമായി നടപ്പാക്കാന്‍ കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി അനുമതി നല്‍കി. ഇതനുസരിച്ച് അമേരിക്കയുമായി ഒരു തരത്തിലും ബന്ധങ്ങളില്ലാത്ത 5 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അമേരിക്കന്‍ പ്രവേശനം തടയുന്നതാണ്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒമ്പതാം യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീലിലെ മൂന്നംഗ ജഡ്ജ് പാനലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ രണ്ട് യാത്രാ നിരോധന ഉത്തരവുകളും ഫെഡറല്‍ കോടതി കള്‍ തടഞ്ഞിരുന്നു. അതിനു ശേഷം സെപ്റ്റംബര്‍ 24 പുറപ്പെടുവിച്ച ഉത്തരവ് […]