Christian News

പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രമ്പിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രമ്പിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ആദ്യ ഭാര്യ ഇവാനയും മൂന്നാം ഭാര്യ മെലാനിയയും തമ്മിലാണ് തര്‍ക്കും സ്ഥാനത്തെചൊല്ലി വടംവലി രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് അവകാശപ്പെട്ട് ഇവാന രംഗത്തെത്തിയത്. ട്രമ്പിന്റെ ആദ്യ ഭാര്യ താനാണ് അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതെച്ചൊല്ലി പരസ്യമായി ഇവര്‍ വാഗ്വാദത്തിലേര്‍പ്പെട്ടതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കത് ചൂടന്‍ വാര്‍ത്തയുമായി.
എന്നാല്‍ ഇവാന ട്രമ്പിന്റെ ആദ്യ ഭാര്യയാണെന്നും എന്നാല്‍ താന്‍ പ്രഥമ വനിതയാണെന്നും വ്യക്തമാക്കിയാണ് മെലാനിയ തിരിച്ചടിച്ചത്. ഇവാനയുടെ പ്രസ്താവനകളില്‍ പ്രത്യേകിച്ച് വസ്തുതകള്‍ ഒന്നുമില്ലെന്നും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ബഹളം വെയ്ക്കല്‍ മാത്രമാണിത് എന്നുമാണ് മെലാനിയ പറയുന്നത്.
ഒക്ടോബര്‍ 10 നാണ് ഇവാന രചിച്ച ‘റെയ്സിങ്ങ് ട്രമ്പ് ‘ എന്ന ഗ്രന്ഥം പുറത്തിറങ്ങുന്നത്. ട്രമ്പും ഇവാനയും തമ്മിലുണ്ടായിരുന്ന 13 വര്‍ഷങ്ങള്‍ നീണ്ട വിവാഹ ബന്ധം 1990 ല്‍ അവസാനിക്കുകയായിരുന്നു. ട്രമ്പിന് മാര്‍ല മേപ്പിള്‍സ് എന്ന യുവതിയുമായി ഉണ്ടായിരുന്ന പ്രണയമാണ് വിവാഹ ബന്ധം തകരാന്‍ കാരണമായത്. ഇവാനയെ പിരിഞ്ഞതിനുശേഷം മാര്‍ലാ മേപ്പിള്‍സിനെ ട്രമ്പ് വിവാഹം ചെയ്തു. എന്നാല്‍ ഇവരെക്കുറിച്ച് ഇവാന പുസ്തകത്തില്‍ അധികം പരാമര്‍ശിച്ചില്ല. രണ്ടാം ബന്ധവും തകര്‍ന്നതോടെയാണു മോഡലായ മെലാനിയയെ ട്രമ്പ് വിവാഹം കഴിച്ചത്. അതേ സമയം പുസ്തകം വിറ്റഴിക്കാനുള്ള വിലകുറഞ്ഞ വേലയാണ് ഇവാനയുടേതെന്നു മെലാനിയയുടെ വക്താവ് സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *