Christian News

അമേരിക്കയില്‍ ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിക്കുനേരെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ മുഖം മൂടി ധരിച്ചെത്തിയ അക്രമി നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ പരിക്കേറ്റ ആറു പേരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമണം നടത്തിയ ഇമ്മാനുവല്‍ സാംസണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവസമയത്ത് 60ലേറെപ്പേര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *