Christian News

രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്തോനേഷ്യന്‍ ജനത

ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശമായ മലാക്കുവിൽ സുവിശേഷ പ്രഘോഷണത്തിനായി വന്ന് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് മിഷ്ണറിമാരെ സ്മരിച്ചു ഇന്തോനേഷ്യന്‍ ജനത. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് രക്തസാക്ഷിത്വം വരിച്ചവരുടെ അനുസ്മരണമാണ് ജൂലൈ അവസാനവാരത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ചത്.1942 ജൂലായ് 30 ന് രണ്ടാം ലോക മഹായുദ്ധത്തിനിടയിലാണ് എട്ട് മിഷ്ണറിമാരെയും അഞ്ച് വൈദികരെയും സൈന്യം വധിച്ചത്. ന്യൂ ഗ്യുനിയ ഡച്ച് അപ്പസ്തോലിക് വികാരിയും സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ബിഷപ്പുമായ ജൊഹന്നസ് അയർട്ട്സിനെയും അന്ന്‍ ജാപ്പനീസ് സൈന്യം വധിച്ചിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *