Christian News

രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്തോനേഷ്യന്‍ ജനത

ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ പ്രദേശമായ മലാക്കുവിൽ സുവിശേഷ പ്രഘോഷണത്തിനായി വന്ന് ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ഡച്ച് മിഷ്ണറിമാരെ സ്മരിച്ചു ഇന്തോനേഷ്യന്‍ ജനത. എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് രക്തസാക്ഷിത്വം വരിച്ചവരുടെ അനുസ്മരണമാണ് ജൂലൈ അവസാനവാരത്തില്‍ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ചത്.1942 ജൂലായ് 30 ന് രണ്ടാം ലോക മഹായുദ്ധത്തിനിടയിലാണ് എട്ട് മിഷ്ണറിമാരെയും അഞ്ച് വൈദികരെയും സൈന്യം വധിച്ചത്. ന്യൂ ഗ്യുനിയ ഡച്ച് അപ്പസ്തോലിക് വികാരിയും സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ബിഷപ്പുമായ ജൊഹന്നസ് അയർട്ട്സിനെയും അന്ന്‍ ജാപ്പനീസ് സൈന്യം […]

Christian News

ഒരു മാസത്തിനുള്ളില്‍ 9 ദേവാലയങ്ങളിലാണ് അക്രമം

പനജി: അഖിലേന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ക്രൈസ്തവരെ പരിഭ്രാന്തിപ്പെടുത്തി കൊണ്ട് ഗോവയില്‍ ആക്രമങ്ങള്‍ രൂക്ഷമായെന്ന് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ഇന്നലെ ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സിമിത്തേരിയില്‍ നിരവധി ശവക്കല്ലറകള്‍ അടിച്ച് തകര്‍പ്പെട്ടതായും എല്ലുകള്‍ പുറത്തെടുത്തിട്ടതായും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 40ഓളം കുരിശുരൂപങ്ങള്‍ പിഴുതെറയിപ്പെട്ട നിലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെടുത്തതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സാവിയോ […]