Christian News

ജലന്ദറിൽ ക്രൈസ്തവർ ദേശീയപാത ഉപരോധിച്ചു

ലുഥിയാന:പഞ്ചാബിലെ ലുധിയാനയില്‍ അജ്‌ഞാതരുടെ വെടിയേറ്റു സുവിശേഷ പ്രഘോഷകന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സാലേം താബ്‌റി മേഖലയില്‍ രണ്ടു ബൈക്കുകളിലെത്തിയ സംഘം സുവിശേഷപ്രഘോഷകനായ സുല്‍ത്താന്‍ മാസിഹിനെ വധിക്കുകയായിരിന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണു ബൈക്കിലെത്തിയ സംഘം നേരേ വെടിവച്ചത്‌. അക്രമികള്‍ മുഖംമറച്ചാണ് എത്തിയെതെന്ന കാര്യം സി‌സിടി‌വിയില്‍ പതിഞ്ഞിട്ടുണ്ട്. പാസ്റ്റർ സുൽത്താൻ മസീഹ് യുടെ ഖാദകരെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് 20 മണിക്കൂർ കഴിഞ്ഞിട്ടും ആക്രമണം നടത്തിയത്‌ ആരാണെന്നു പോലീസ് ഇരുട്ടിൽ തപ്പുവാണ്.അതേ സമയം ഇതുവരെയും അക്രമികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിക്ഷേധിച്ചു ക്രൈസ്തവർ ജലന്ധർ നാഷണൽ ഹൈവേ ഉപരോധിച്ചു.ഖാദകരെ എത്രയും പെട്ടന്ന് പിടികൂടണം എന്നു മുഖ്യ മന്ത്രിയുടെ പ്രത്യേക ഉത്തരവു ഉണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരികയാണ്.ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഭാരതം 17-ാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *