Christian News

പാസ്റ്റര്‍ ഇ.സി. ജോര്‍ജ് കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്‌കാരം വെള്ളി 8.30 ന്

പത്തനാപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയര്‍ മിനിസ്റ്ററും മേഖലാ പ്രസിഡന്റും പത്തനാപുരം സെന്റര്‍ പാസ്റ്ററുമായ ഈട്ടിവിളയില്‍ ശാലേം നിവാസില്‍ പാസ്റ്റര്‍ ഇ.സി. ജോര്‍ജ് (99) കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്‌കാരം വെള്ളി 8.30 ന് ഭവനത്തിലെയും 9.30 ന് പത്തനാപുരം ഐ.പി.സി ശാലേം സഭാഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് സഭാ സെമിത്തേരിയില്‍. ഭൗതീകശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെ കൊട്ടാരക്കര ഐ.പി.സി ബര്‍ശേബ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഭാര്യ: കോടുകുളഞ്ഞി കടവനാല്‍തറയില്‍ പരേതയായ മറിയാമ്മ. മക്കള്‍: പരേതയായ അന്നമ്മ ചെറിയാന്‍, എലിസബത്ത് വര്‍ഗീസ്, പെര്‍സിസ് സോമന്‍ (യു.എസ്.എ), പാസ്റ്റര്‍ തോമസ് ജോര്‍ജ് (ഐ.പി.സി ഓസ്‌ട്രേലിയ റീജന്‍ പ്രസിഡന്റ്), പാസ്റ്റര്‍ സാം ജോര്‍ജ് (ഐ.പി.സി മുന്‍ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് (ഐ.പി.സി യു.കെ- അയര്‍ലന്റ് റീജിയന്‍ പ്രസിഡന്റ്), പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ് (മെല്‍ബണ്‍ മിറക്കിള്‍ സെന്റര്‍, ഓസ്‌ട്രേലിയ), സാറാമ്മ. മരുമക്കള്‍: പാസ്റ്റര്‍ സി.ഐ. ചെറിയാന്‍ (കുമ്പനാട്), കെ.ബി. വര്‍ഗീസ് (പത്തനാപുരം), സാം കോട്ടുപ്പള്ളി (യു.എസ്.എ), ലീലാമ്മ ജോര്‍ജ് (ഓസ്‌ട്രേലിയ), മോളി ജോര്‍ജ് (യു.എസ്.എ), മറിയാമ്മ ജേക്കബ് (യു.കെ.), സൂസന്‍ ഏബ്രഹാം (ഓസ്‌ട്രേലിയ), പാസ്റ്റര്‍ തോമസ് റ്റി.ജോസഫ് (ഐ.പി.സി നെല്ലിക്കാല).

Leave a Reply

Your email address will not be published. Required fields are marked *