Christian News

2019ലെ അമേരിക്കൻ മലയാളി പെന്തെക്കൊസ്തു കോൺഫറൻസ് മിയാമിൽ വെച്ച്. പാസ്റ്റർ കെ.സി.ജോൺ (ഫ്ലോറിഡാ) നാഷണൽ കൺവീനർ

കൊളംബസ്: 37മത് നോർത്തമേരിക്കൻ മലയാളി പെന്തെക്കൊസ്തു കോൺഫറൻസ് ഫ്ലോറിഡായിലെ മിയാമിൽ വെച്ച് നടക്കും. പാസ്റ്റർ കെ.സി.ജോൺ (ഫ്ലോറിഡാ) നാഷണൽ കൺവീനറായി കൊളംബസിൽ നടന്ന 35മത് പിസിനാക്ക് ജനറൽ ബോഡിയിൽവെച്ച് തെരെഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കുവാൻ നാഷണൽ കൺവീനറിൻറെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. മിയാമി പട്ടണം അവധിക്കാലം ചെലവഴിക്കുവാൻ ഏറെ പ്രശസ്തിയാർജിച്ച പട്ടണമാണ്.
നാഷണൽ കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ജോൺ സൌത്ത് ഫ്ലോറിഡാ ഐപിസി ചർച്ചിൻറെ സീനിയർ ശുശ്രൂഷകൻമാരിലൊരാളാണ്. ദീർഘ 48 വർഷങ്ങളായി ഐപിസി സഭാപാസ്റ്ററായി ശൂശ്രൂഷചെയ്യുന്ന അദ്ദേഹം അമേരിക്കൻ പെന്തെക്കൊസ്തു മലയാളികളുടെയിടയിൽ സുപരിചിതനാണ്. പ്രസംഗകൻ, സംഘാടകൻ, ജീവകാരുണ്യപ്രവര്ത്തൊകൻ എന്നീനിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഐപിസി പ്രവർത്തനങ്ങളെ തന്നാൽകഴിയുംവിധം സാമ്പത്തികമായി സഹായിച്ചുവരുന്നു. സുവിശേഷപ്രവർത്തനങ്ങൾക്കായി കന്യാകുമാരിലേക്ക് പോയ കങ്ങഴ കാതേട്ട് ചെറിയാൻ ഉപദേശി-മറിയാമ്മ ദമ്പതികളുടെ

Leave a Reply

Your email address will not be published. Required fields are marked *