Christian News

നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കണമെന്ന്;കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി:കത്തോലിക്കാസഭയുടെ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ഉറപ്പാക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു കര്‍ദിനാള്‍.സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെന്നായിരുന്നു വിശാസം എന്നാല്‍ ചില സ്ഥാപനങ്ങളുടെ പേരില്‍ പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം അതിവേഗം വേണംമെന്ന് കര്‍ദിനാള്‍ പറഞ്ഞു.സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ ശമ്പള സ്‌കെയില്‍ പരിഷ്‌കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകള്‍ ഉറപ്പ് നല്‍കിയിടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *