Christian News

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലുള്ള ഹോസ്പിറ്റലിലെ മുന്‍ ഡോക്ടര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സിലെ ലെബനന്‍ ഹോസ്പിറ്റലിലെ മുന്‍ ഡോക്ടര്‍ ആശുപത്രിയില്‍ തോക്കുമായി എത്തി നടത്തിയ വെടിവയ്പല്‍ ഒരാള്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ നേരത്തെ സേവനം ചെയ്തിരുന്ന ഹെന്ററി ബെല്ലോ എന്ന ഡോക്ടറാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്വയം ജീവനൊടുക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് സംഭവം. ആയിരം ബെഡ്ഡുകളുള്ള ലെബനന്‍ ആശുപത്രിയുടെ 16, 17 നിലകളില്‍ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഹോസ്പിറ്റലിനു സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.
മൂന്നു ഡോക്ടര്‍മാര്‍ക്ക് വെടിയേറ്റതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹെന്ററി ബെല്ലോ ഡോക്ടറുടെ വേഷത്തില്‍ തോക്കുമായി എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബ്രോങ്ക്‌സ് ലെബനന്‍ നോണ്‍ പ്രോഫിറ്റ് ഹോസ്പിറ്റലായി 120 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ആതുരാലയമാണ്.

Leave a Reply

Your email address will not be published. Required fields are marked *