Christian News

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക

ന്യൂയോര്‍ക്ക്:ന്യൂജഴ്‌സി റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ വംശജ വൃക്ക നല്‍കി. ത്യാഗം കാട്ടിയത് മലയാളി യുവതി ആണെന്നത് അമേരിക്കയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനംമായി. രേഖാ നായര്‍ എന്ന 33 വയസുകാരിയാണ് വൃക്ക ദാനത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനംമായത്. ദീപ്തിയാണ് രേഖയുടെ വൃക്കയിലൂടെ ജീവിതിത്തിലേക്ക് തിരിച്ചെത്തുക.ഭര്‍ത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ സമ്മതം വാങ്ങി രേഖ വൃക്കദാനം നടത്തി. ഏഴ് വയസുകാരി ദേവുവും മൂന്നു വയസുകാരന്‍ സൂര്യയുമാണ് രേഖയുടെ […]

Christian News

ജലന്ദറിൽ ക്രൈസ്തവർ ദേശീയപാത ഉപരോധിച്ചു

ലുഥിയാന:പഞ്ചാബിലെ ലുധിയാനയില്‍ അജ്‌ഞാതരുടെ വെടിയേറ്റു സുവിശേഷ പ്രഘോഷകന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സാലേം താബ്‌റി മേഖലയില്‍ രണ്ടു ബൈക്കുകളിലെത്തിയ സംഘം സുവിശേഷപ്രഘോഷകനായ സുല്‍ത്താന്‍ മാസിഹിനെ വധിക്കുകയായിരിന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണു ബൈക്കിലെത്തിയ സംഘം നേരേ വെടിവച്ചത്‌. അക്രമികള്‍ മുഖംമറച്ചാണ് എത്തിയെതെന്ന കാര്യം സി‌സിടി‌വിയില്‍ പതിഞ്ഞിട്ടുണ്ട്. പാസ്റ്റർ സുൽത്താൻ മസീഹ് യുടെ ഖാദകരെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല. സംഭവം നടന്ന് 20 മണിക്കൂർ കഴിഞ്ഞിട്ടും ആക്രമണം നടത്തിയത്‌ ആരാണെന്നു പോലീസ് ഇരുട്ടിൽ തപ്പുവാണ്.അതേ സമയം […]

Christian News

സാത്താന്‍ ആരാധകര്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം

വാഷിംഗ്ടണ്‍: ‘ദി സാത്താനിക് ടെംപിള്‍’ സംഘടന തങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിട്ടുള്ളത്.ഒരു ലോഹ സമചതുരത്തിന്റെ മുകളില്‍ തലകീഴായി വെച്ചിരിക്കുന്ന ഹെല്‍മെറ്റിന്റെ രൂപമടങ്ങിയതാണ് സാത്താന്‍ ആരാധകര്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന പ്രതിമ. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് അമേരിക്കയിലെ മിന്നിപ്പോളിസിലെ ബെല്ലെ പ്ലെയിനിലെ വെറ്ററന്‍ മെമ്മോറിയല്‍ പാര്‍ക്കിലാണ് സ്ഥാപിക്കാനിരിക്കുന്നത്. ഏത് ഗ്രൂപ്പിന് വേണമെങ്കിലും ആ ഭാഗത്ത് പ്രമുഖരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കുവാന്‍ അനുമതി നഗരസഭ നല്‍കിയിടുണ്ട്.നൂറുകണക്കിനു ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

Christian News

ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സിന്റെ ഇന്ത്യയുടെ ചെയര്‍മാന്‍;ഡോ. സി.വി. വടവന

ഹൂസ്റ്റണ്‍: ഓഹായോയിലെ സിന്‍സിനാറ്റില്‍ 2017 ജൂണ്‍ 30-ന് നടന്ന സമ്മേളനത്തില്‍ സത്യം മിനിസ്ട്രീസിന്റെ ചെയര്‍മാന്‍ ഡോ. സി.വി. വടവന, സി.ബി.എ ( ക്രിസ്ത്യന്‍ ബുക്ക് സെല്ലേഴ്‌സ്) ഇന്ത്യയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ക്രിസ്ത്യന്‍ ബിസിനസുകാര്‍ക്ക് ഐക്യം അനിവാര്മാണെന്നു വിശ്വസിക്കുന്ന ഒരു ദീര്‍ഘകാല അന്താരാഷ്ട്ര സംഘടനയാണ് സി.ബി.എ. അതിന്റെ ക്രിസ്തീയ ഉത്പന്ന ദാതാക്കളെ, എല്ലാ ആളുകളിലേക്കും എത്തിച്ചേരാന്‍ സഹായിക്കുന്ന സുപ്രധാന ബന്ധങ്ങള്‍, വിവരങ്ങള്‍, വിദ്യാഭ്യാസം, പ്രോത്സാഹനം എന്നിവ നല്കുക എന്നതാണ് സി.ബി.എയുടെ പ്രധാന ദൗത്യം. ക്രിസ്തീയ ഉത്പന്നങ്ങളുടെ വികസന വിപുലീകരണത്തിന് […]

Christian News

ബൈബിളിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിനെ സ്ഥിരീകരിച്ച് പുരാവസ്തുഗവേഷക

ജെറുസലേം: ബൈബിളിലെ പഴയനിയമത്തിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ കഥ വാസ്തവമായിരുന്നുവെന്നതിന് തെളിവുകളുമായി ഇസ്രായേലി പുരാവസ്തുഗവേഷക രംഗത്ത്. പ്രമുഖ പുരാവസ്തുഗവേഷകയായ ഡോ. നോര്‍മാന്‍ ഫ്രാങ്ക്ലിനാണ് തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള ലോവര്‍ ഗലീലി പ്രദേശത്തിലെ ജെസ്രീല്‍ താഴ്‌വരയില്‍ ആധുനിക ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ നിരവധി ഒലിവ്, മുന്തിരി ചക്കുകളും, ഭൂമിക്കടിയില്‍ കുപ്പികളുടെ മാതൃകയിലുള്ള കുഴികളും കണ്ടെത്തിയിരുന്നു. ഇത് സൂചിപ്പിക്കുന്നത് ബൈബിള്‍ കാലഘട്ടത്തില്‍ ജെസ്രീല്‍ താഴ്‌വര യഥാര്‍ത്ഥത്തില്‍ ഒരു വീഞ്ഞുല്‍പ്പാദന കേന്ദ്രമായിരുന്നുവെന്നാണ് ജെസ്രീല്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കിയ […]

Christian News

പാസ്റ്റര്‍ ഇ.സി. ജോര്‍ജ് കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്‌കാരം വെള്ളി 8.30 ന്

പത്തനാപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയര്‍ മിനിസ്റ്ററും മേഖലാ പ്രസിഡന്റും പത്തനാപുരം സെന്റര്‍ പാസ്റ്ററുമായ ഈട്ടിവിളയില്‍ ശാലേം നിവാസില്‍ പാസ്റ്റര്‍ ഇ.സി. ജോര്‍ജ് (99) കര്‍ത്തൃസന്നിധിയില്‍ പ്രവേശിച്ചു. സംസ്‌കാരം വെള്ളി 8.30 ന് ഭവനത്തിലെയും 9.30 ന് പത്തനാപുരം ഐ.പി.സി ശാലേം സഭാഹാളിലെയും ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് സഭാ സെമിത്തേരിയില്‍. ഭൗതീകശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെ കൊട്ടാരക്കര ഐ.പി.സി ബര്‍ശേബ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: കോടുകുളഞ്ഞി കടവനാല്‍തറയില്‍ പരേതയായ […]

Articles

സൂത്രങ്ങള്‍ അന്വേഷിക്കുന്നവര്‍; ജോണ്‍സണ്‍ കണ്ണൂര്‍

”ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു” (സഭാ. 7:29). ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനും ശേഷിയുള്ള ഇച്ഛാശക്തിയോടെയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. നേരായത് ചിന്തിക്കുവാനും നന്മ പ്രവര്‍ത്തിക്കുവാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വാര്‍ത്ഥനായ മനുഷ്യന്‍ സൂത്രങ്ങള്‍ അന്വേഷിച്ച് തുടങ്ങി. താല്ക്കാലിക നേട്ടങ്ങളുടെ മോഹവലയത്തില്‍ കുടുങ്ങി സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് ഏത് നിഷ്ഠൂരതയും ചെയ്യുവാന്‍ ശങ്കയില്ലാത്തവരായി തീര്‍ന്നു. വസ്തുതകളെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തിയ സഭാപ്രസംഗി പറയുന്നു: പി.ഓ.സി പരിഭാഷ നോക്കുക ”ഞാന്‍ കണ്ടത് ഇതാണ് […]