Christian News

ഫിലോമിനയ്ക്കു ഫാ. ക്രിസ്പിന്‍റെ വൃക്കയില്‍ പുതിയ ജീവിതം

കൊ​​​ച്ചി: സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച് കൊണ്ട് ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ക്രി​​​സ്പി​​​ൻ, ഫിലോമിന എന്ന വീട്ടമ്മയ്ക്ക് വൃക്ക ദാനം ചെയ്തു. ഇന്നലെ കൊച്ചി കലൂരിലെ പി‌വി‌എസ് ആശുപത്രിയില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയായതോടെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി വൃ​​​ക്ക​​​രോ​​​ഗ​​ത്തി​​നു ചി​​കി​​ത്‌​​സ​​യി​​ലാ​​യി​​രു​​ന്നു ഫി​​​ലോ​​​മി​​​ന വ​​​ർ​​​ഗീ​​​സ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പെന്തക്കോസ്‌ത്‌ വിശ്വാസികളാണ്‌ ഫിലോമിനയും കുടുംബവും.

ഇരുവൃക്കകളും തകരാറിലായ പുളിങ്കുന്ന്‌ കൊച്ചുവീട്ടില്‍ വര്‍ഗീസ്‌ ദേവസ്യയുടെ ഭാര്യ ഫിലോമിനാ വര്‍ഗ്ഗീസും കുടുംബവും ദാതാവിനെ തേടി മാസങ്ങളോളമാണ് അലഞ്ഞത്‌. മ​​​ക​​​ൻ ക്രി​​​സ്റ്റി​​​ൻ സ​​​ന്ന​​​ദ്ധ​​​നാ​​​യെ​​​ങ്കി​​​ലും അ​​​മ്മ​​​യു​​​ടെ വൃ​​​ക്ക​​​യു​​​മാ​​​യി ചേ​​​രാ​​​ത്ത​​​തി​​​നാ​​​ൽ അ​​തു ന​​ട​​ന്നി​​ല്ല. ഹി​​​മാ​​​ച​​​ൽ​​​ പ്ര​​​ദേ​​​ശി​​​ൽ സ​​​ഭ​​​യു​​​ടെ സ്കൂ​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്തു​​​വ​​​ന്ന ഫാ. ക്രിസ്‌പിന്‍ അവധിക്കു നാട്ടില്‍ വന്നപ്പോളാണ് ഫിലോമിനയുടെ അവസ്ഥ വിവരിക്കുന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ കണ്ടത്. തുടര്‍ന്നു കാരുണ്യത്തിന്റെ പുതിയ അധ്യായം കുറിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.

അധികം വൈകാതെ തന്നെ വൈദികന്‍ ഫിലോമിനയുടെ മകന്‍ ക്രിസ്‌റ്റിയെ ഫോണില്‍ ബന്ധപ്പെട്ടു. വൃക്കദാനം ചെയ്യാന്‍ താന്‍ തയാറാണെന്നു ക്രിസ്റ്റിയെ അറിയിച്ച അദ്ദേഹം പുറംലോകത്തെ അറിയിക്കാതെ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കി ഹിമാചലിലേക്ക്‌ മടങ്ങാനായിരുന്നു തീരുമാനിച്ചിരിന്നത്. എന്നാല്‍ ഇക്കാര്യം പിന്നീട് അറിഞ്ഞ സഹപ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിക്കുകയായിരിന്നു.

വൃ​​​ക്ക മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ വിജയകരമായിരിന്നുവെന്നും പു​​​തി​​​യ വൃ​​​ക്ക​​​യോ​​​ടു ഫി​​​ലോ​​​മി​​​ന​​​യു​​​ടെ ശ​​​രീ​​​രം പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെന്നും പി‌വി‌എസ് ആശുപത്രി അറിയിച്ചു. നെ​​​ഫ്രോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ജോ​​​ർ​​​ജി കെ. ​​​നൈ​​​നാ​​​ൻ, യൂ​​​റോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ജോ​​​ർ​​​ജ്. പി. ​​​ഏ​​​ബ്ര​​​ഹാം, ഡോ. ​​​വി​​​നോ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ.

Leave a Reply

Your email address will not be published. Required fields are marked *