അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകം യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് വിവാദത്തില്‍ യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം. ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം.എന്നാല്‍ പരാമര്‍ശം അച്ചടിപിശകാണെന്ന വാദവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി .പക്ഷെ അതിനുതൊട്ടുമുന്‍പുള്ള വരിയില്‍ ഭഗവാന് രാമകൃഷ്ണന് എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്.അതുകൊണ്ട് തന്നെ കരുതിക്കൂട്ടി വരുത്തിയ പിശകാണ് എന്നാണു വിശ്വാസികള്‍ പറയുന്നത്.എന്നാല്‍, അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും […]