Christian News

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു; ഹൈറേഞ്ചിലെ ശുശ്രൂഷകന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.

കട്ടപ്പന: ഹൈറേഞ്ചില്‍ ഐ.പി.സി യുടെ ശുശ്രൂഷകന്മാരായി തുടരുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. 220 ഓളം ശുശ്രൂഷകന്മാര്‍ക്കാണ് ഈ പ്രഖ്യപനം കൊണ്ട് ഇന്‍ഷുറന്‍സ് ലഭ്യമാകുന്നത്. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്(യു.കെ), പാസ്റ്റര്‍ വിത്സന്‍ ജോസഫ്(യു.എ.ഇ), ബ്രദര്‍ ബിജു രാമക്കല്‍മേട് എന്നിവരാണ് ഈ പദ്ധതിയ്ക്ക് മുന്‍കൈ എടുത്തിരിക്കുന്നത്. കട്ടപ്പന ഠൗണ്‍ ഹാളില്‍ വച്ച് നടന്ന ഐ.പി.സി കേരളസ്റ്റേറ്റ് ഹൈറേഞ്ച് മിഷന്റെ ഏകദിന സെമിനാറിലാണ് പ്രഖ്യാപനം നടന്നത്. പ്രസ്തുത യോഗം ഐ.പി.സി സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലി ഉദ്ഘാടനം ചെയ്തു. ഐ.പി.സി ഷാര്‍ജ പി.വൈ.പി.എയും ബ്രദര്‍ അജി കല്ലുംങ്കലും ചേര്‍ന്ന് നല്‍കിയ വിദ്യാഭ്യാസ സഹായം തിരഞ്ഞെടുക്കപ്പെട്ട 250 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇടുക്കി എം.പി ജോയിസ് ജോര്‍ജ്ജ് നല്‍കി കൊണ്ട് വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു. ബ്രദര്‍ ബിജു രാമക്കല്‍മേട് സ്വാഗതവും ഷിജോ ജോസഫ് പ്രവര്‍ത്തന വിശദീകരണം നടത്തി. ജനറല്‍ വൈസ് പ്രസിഡന്റ് വിത്സന്‍ ജോസഫ് വചനശുശ്രൂഷ നിര്‍വ്വഹിച്ചു. സംസ്ഥാന ട്രഷറാര്‍ ബ്രദര്‍ ജോയി താണുവേലില്‍, ബ്രദര്‍ അജി കല്ലുംങ്കല്‍, തോമസ് ജോര്‍ജ്ജ് കട്ടപ്പന,സാംകുട്ടി ചാക്കോ എന്നിവര്‍ സംസാരിച്ചു. പാസ്റ്റര്‍മാരായ സുനില്‍.വി.ജോണ്‍, ജിസ്‌മോന്‍, വി.റ്റി.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *