Christian News

യു.എസ് വിസ കിട്ടുക ഇനി കൂടുതല്‍ ദുഷ്‌കരമാകും; 5 വര്ഷഅത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും നല്കരണം

വാഷിംഗ്ടണ്‍: ഇനി മുതല്‍ ലോകത്ത് എവിടെയുള്ളവര്ക്കും അമേരിക്കന്‍ വിസ ലഭിക്കുക കൂടുതല്‍ ദുഷ്‌കരമാകും. വിസ അപേക്ഷകര്‍ അഞ്ചു വര്ഷലത്ത സോഷ്യല്‍ മീഡിയ വിവരങ്ങളും, ജോലി, താമസം സംബന്ധിച്ചുള്ള 15 വര്ഷലത്തെ വിവരങ്ങളും നല്കുണമെന്ന് നിഷ്‌കര്ഷി ക്കുന്ന നിര്ദേുശം ട്രമ്പ് ഭരണകൂടം അംഗീകരിച്ചു. വിസ അപേക്ഷകരെ സംബന്ധിച്ച പരിശോധന കര്ശൂനമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്ഡ്ശ ബജറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ ചോദ്യാവലി അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണെന്നും ശാസ്ത്രജ്ഞരെയും, അന്താരാഷ്ട്ര വിദ്യാര്ഥിേകളെയും അമേരിക്കയില്‍ നിന്ന് അകറ്റുമെന്നും വിമര്ശ,കര്‍ പറയുന്നു. പുതിയ നിര്ദേ്ശമനുസരിച്ച് കോണ്സുമലര്‍ ഓഫീസിലുള്ളവര്ക്ക് വിസ അപേക്ഷകന്റെ മുന്‍ പാസ്‌പോര്ട്ട് നമ്പറുകള്‍, അഞ്ചു വര്ഷുത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, ഇ മെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍, 15 വര്ഷപത്തെ തമാസം, തൊഴില്‍, യാത്രാ വിവരങ്ങള്‍ എന്നിവ ഹാജരാക്കാന്‍ ആവശ്യപ്പെടാം. ദേശീയ സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നു കണ്ടെത്തുന്നവരുടെ കാര്യത്തിലാവും കൂടുതല്‍ വിവരങ്ങള്‍ തേടുകയെന്ന് സ്റ്റേറ്റ് ഡിപ്പാര്‌്ട് മെന്റ് ബുധനാഴ്ച വിശദീകരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട് സംശയം തോന്നുന്നവരുടെ കാര്യത്തില്‍ മാത്രമാവും കൂടുതല്‍ പരിശോധന നടത്തുകയെന്ന് സ്റ്റേറ്റ് ഡിപ്പാര്‌്ട് മെന്റ് നേരത്തെ അവകാശപ്പെട്ടിരുന്നു.
പുതിയ ചോദ്യാവലിക്ക് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്ഡ്േ ബജറ്റ് ആറു മാസത്തെ അടിയന്തര പ്രാബല്യമാണ് നല്കി്യിരിക്കുന്നത്. അപേക്ഷകര്‍ ഈ വിവരങ്ങള്‍ നല്കയണമെന്ന് നിര്ബകന്ധമില്ലെങ്കിലും അതിനു തയാറാകാതെ വരുന്നത് വിസ നിരസിക്കപ്പെടുന്നതിനോ കൂടുതല്‍ കാലതാമസമുണ്ടാകുന്നതിനോ കാരണമായെന്നു വരാം. ഇത്തരം വിവരങ്ങള്‍ നല്കുമമ്പോള്‍ ഓര്മവയില്ലാതെ അബദ്ധത്തില്‍ തെറ്റുകള്‍ വരുത്തി നിരപരാധികള്ക്കും വിസ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇമിഗ്രേഷന്‍ മേഖലയിലെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പുതിയ ചോദ്യങ്ങള്‍ കോണ്സുധലര്‍ അധികൃതര്ക്ക് വിസ നിഷേധിക്കാന്‍ ഏകപക്ഷീയമായ അധികാരം നല്കുതകയാണെന്നും അവരുടെ തീരുമാനം പരിശോധിക്കുവാന്‍ ഫലപ്രദമായ സംവിധാനമില്ലെന്നും അഭിഭാഷകര്‍ ഓര്മിരപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *