Christian News

ട്രംപും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്ു ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്സിുസ് മാര്‍പാപ്പയെ സന്ദര്ശി‍ച്ചു. സൗദി അറേബ്യ, ഇസ്രയേല്‍ സന്ദര്ശംനത്തിന് ശേഷമാണ് ട്രംപ് വത്തിക്കാനിലെത്തിയത്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റും കുടുംബാംഗങ്ങളും സിസ്റ്റൈന്‍ ചാപ്പലും സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയും സന്ദര്ശി്ച്ചു. ഇതാദ്യമായാണ് ഇരു നേതാക്കളും കണ്ടു മുട്ടുന്നത്. ട്രംപിന്റെ നയങ്ങളെ നിരവധി തവണ വിമര്ശിേച്ചിട്ടുള്ളയാളാണ് മാര്പാസപ്പ. അഭയാര്ഥിി പ്രശ്‌നം, കുടിയേറ്റം, കാലവസ്ഥാ വ്യതിയാനം, വധശിക്ഷ, ആയുധക്കച്ചവടം തുടങ്ങിയ മേഖലകളില്‍ ട്രംപിനെ മാര്പായപ്പ പരസ്യമായി വിമര്ശി്ച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *