Articles

ഐ. പി. സി. നാഗാലാന്‍റെ…. ഇതുവരെ

കഴിഞ്ഞ ദീര്‍ഘ വര്‍ഷങ്ങളായി ഇന്‍ഡ്യ പെന്തക്കോസ്തു ചര്‍ച്ചിന്റെ നേതൃത്വത്തില്‍ യാതൊരു പ്രവര്‍ത്തനവും ഇല്ലാതിരുന്ന നാഗാലാന്‍റെ സ്റ്റേറ്റ് ഐ. പി. സി. യുടെ പുത്തന്‍ പ്രവര്‍ത്തനത്താല്‍ വീണ്ടും സജീവമാകുന്നു. അതിന് കാരണക്കാരനായ് ദൈവം നിയോഗിച്ച് അയച്ച വ്യക്തിയാണ് പാസ്റ്റര്‍ തോമസ് കുര്യന്‍. ഏകദേശം 50 വര്‍ഷങ്ങള്‍ക്കുമുമ്പ് പാസ്റ്റര്‍ തോമസ് കുര്യന്റെ പിതാവ് കേരളക്കരയിലെ തിരുവല്ലാ സെന്ററില്‍ വേങ്ങല്‍ എന്ന സ്ഥലത്ത് ഐ. പി. സി. പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും സ്വന്തം ഭൂമിയില്‍, മൂന്ന് പള്ളികള്‍ക്ക് മുമ്പില്‍ മനോഹരമായ ഒരു ആലയം പണിത് ഐ. പി. സി.ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത വേങ്ങല്‍ പൊടിയച്ചായന്റെ നാലാമത്തെ മകനാണ് പാസ്റ്റര്‍ തോമസ് കുര്യന്‍.
ഐ. പി. സി. എന്ന പ്രസ്ഥാനത്തിന് വേണ്ടി അധ്വാനിക്കുകയും ചെലവാക്കുകയും ചെയ്ത ചെറുകണ്ടപ്പറമ്പില്‍ കുടുംബത്തെ ഐ. പി. സി. യ്ക്ക് മറക്കാന്‍ സാധിക്കുകയില്ല. പാസ്റ്റര്‍ കുര്യന്‍ ന്യൂയോര്‍ക്ക് പട്ടണത്തിലെ ഇന്ത്യാ പെന്തക്കോസ്തു ചര്‍ച്ചിലെ അംഗവും വിവിധ നിലകളില്‍ സഭാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ജോലിയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും നടത്തി സ്വന്തം കുടുംബത്തെയും താന്‍ ചെയ്തുകൊണ്ടിരിക്കുന്ന വിവിധ മിനിസ്റ്ററികളെയും സഹായിക്കുകയും ചെയ്യുന്നു.
വേങ്ങല്‍ ഐ. പി. സി. ഏബനേസര്‍ ചര്‍ച്ചിന്റെ സെക്രട്ടറി, 1993-1997കാലയളവില്‍ അബുദാബി എബനേസര്‍ ചര്‍ച്ചിന്റെ സെക്രട്ടറി, പി. വൈ. പി. എ. പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി, അമേരിക്കയിലെ ഡാളസില്‍ സ്റ്റാര്‍ലസ് സിറ്റിയില്‍1998-2001 കാലയളവില്‍ ഐ. പി. സി. ടാബര്‍നാക്കിള്‍ ചര്‍ച്ചിന്റെ ട്രഷറര്‍, മിഡ്‌വെസ്റ്റ് റീജിയന്‍ കമ്മറ്റിയംഗം, റൈറ്റേഴ്‌സ് ഫോറം ട്രഷറര്‍, പ്രസിഡന്റ്,2008 ല്‍ ഐ. പി. സി. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി, 2012 പിസിനാക്ക് നാഷണല്‍ സെക്രട്ടറി എന്നീനിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള പാസ്റ്റര്‍ തോമസ് കുര്യന്‍ അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിയുടെ ബിരുദങ്ങളായ ആ.ഠവ 2009 ഉം,ങഠവ 2011 ലും കരസ്ഥമാക്കി.”ജെയിംസണ്‍ കോളേജില്‍ നിന്നാണ് അദ്ദേഹം ഈ ബിരുദങ്ങള്‍ നേടിയത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി നടത്തിവരുന്ന ഗ്ലോബല്‍ ട്രംപറ്റ് എന്ന ക്രിസ്തീയ പത്രം 10,000ങ്ങള്‍ക്ക് ് എല്ലാ മാസവും എത്തിച്ചുകൊടുക്കുന്നു. ആത്മീയഗോളത്തില്‍ കറപുരളാത്ത കൈകളും നിര്‍മ്മല മനസ്സാക്ഷിയുമായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ തോമസ് കുര്യന്റെ അടുത്ത ലക്ഷ്യം നാഗാലാന്റ് സംസ്ഥാനം മുഴുവന്‍ ഓരോ വില്ലേജുകളിലും ഓരോ ഐ. പി. സി. ചര്‍ച്ച് എന്നതാണ്.
2017 ജനുവരി മാസം 25-ാം തീയതി ഐ. പി. സി. പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ച പ്രവര്‍ത്തനം നാലുമാസംകൊണ്ട് 9 പേര്‍ സ്‌നാനപ്പെടുന്നതിനും 80 പേര്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നതിനും ഇടയാക്കി. 2017 ല്‍ 50 പുതിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പണിപ്പുരയിലാണ് പാസ്റ്റര്‍ തോമസ് കുര്യനും തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന വരും അവരെ ഓര്‍ത്ത ദൈവമക്കള്‍് പ്രാര്‍ത്ഥിക്കുക. പൈശാചിക പോരാട്ടങ്ങള്‍ക്കും ശത്രുവിന്റെ ആരവത്തിനും വെറും തൃണത്തിന്റെ വിലകൊടുക്കുന്ന പാസ്റ്റര്‍ തോമസ് കുര്യന്‍ താന്‍ തുടങ്ങിവച്ച ദൈവീകപ്രവര്‍ത്തനം വിഘാതം കൂടാതെ ചെയ്യുന്നതില്‍ മടികാണിക്കാറില്ല. ദീവാപൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ. പി. സി. യുടെ പ്രവര്‍ത്തനം നാഗാലാന്റ് മുഴുവന്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനമാക്കി മാറ്റാന്‍ ദൈവജനങ്ങളുടെ പ്രാര്‍ത്ഥന ചോദിക്കുകയാണ്. ഏതാണ്ട് 20 ല്‍ പരം പുതിയ പ്രവര്‍ത്തനങ്ങള്‍ നാഗാലാന്റില്‍ ആരംഭിച്ച് കഴിഞ്ഞു. 15 ദൈവദാസന്മാരെ ഐ. പി. സി. യ്ക്കായി നിയമിച്ച് അവര്‍ക്കുവേണ്ടുന്ന സാമ്പത്തിക സഹായം ചെയ്തു വരുന്നു.
ഭാരിച്ച ഉത്തരവാദിത്വവും, വലിയ സാമ്പത്തിക ചെലവും വരുന്ന ഈ പ്രവര്‍ത്തനം ഐ. പി. സി. പ്രസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാണ്. ദൈവീക പദ്ധതി പ്രകാരം ദൈവ വേലയ്ക്കായ് ഇറങ്ങിപ്പുറപ്പെടുന്ന ദൈവദാസന്മാരെയും അവരുടെ പ്രവര്‍ത്തനത്തെയും തടസ്സം ചെയ്യുന്ന പിശാചിന്റെ ശ്രമങ്ങളെ അതിജീവിച്ച് ദൈവരാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി നമുക്ക് ഒന്നിക്കാം. വരുംദിവസങ്ങളില്‍ നാഗാലാന്റിലെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് ഗ്ലോബല്‍ ട്രംപറ്റില്‍ കൂടി വായിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *