Christian News

സോദോം ഗൊമോറായുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍

ബ്രിസ്റ്റോള്‍: ബൈബിളിലെ പഴയനിയമത്തില്‍ പരാമര്‍ശിക്കുന്ന സോദോം ഗൊമോറാ നശിച്ചതിന് പിന്നിലുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ഗവേഷകസംഘം. ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ സോദോം- ഗൊമോറാ നശിച്ചതിന് പിന്നില്‍ ഛിന്നഗ്രഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉല്‍പത്തി പുസ്തകത്തിലെ 19ാം അധ്യായം 24ാം വാക്യം “കര്‍ത്താവ് ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്ധകവും വര്‍ഷിച്ചു” എന്ന വചനത്തെ ശരിവെക്കുന്നതാണ് കണ്ടെത്തല്‍. കഴിഞ്ഞ 150 വര്‍ഷങ്ങളായി ശാസ്ത്രലോകത്തെ കുഴക്കികൊണ്ടിരുന്ന ‘പ്ലാനിസ്ഫിയര്‍ ഫലകം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കളിമണ്‍ ഫലകത്തിലെ രഹസ്യ ഭാഷയാണ് ഈ […]

Christian News

ബൈബിള്‍ പഠിപ്പിക്കുന്നതിന് വിലക്ക് കാനഡയിലെ ക്രിസ്ത്യന്‍ സ്കൂളില്‍

ഒട്ടാവ: കാനഡയിലെ അല്‍ബെര്‍ട്ടായിലുള്ള കോണര്‍സ്റ്റോണ്‍ ക്രിസ്റ്റ്യന്‍ അക്കാദമി സ്കൂളില്‍ ബൈബിള്‍ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കി. ബാറ്റില്‍ റിവര്‍ സ്കൂള്‍ ഡിവിഷന്‍ (ബി‌ആര്‍‌എസ്‌ഡി) ചെയര്‍മാനായ ലോറി സ്കോറിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകളെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വിശുദ്ധ ലിഖിത ഭാഗങ്ങള്‍ സ്കൂളില്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശമാണ് കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ അധികൃതര്‍ക്ക് കിട്ടിയിരിക്കുന്നത്. സ്വവര്‍ഗ്ഗഭോഗത്തിനെതിരെയുള്ള ബൈബിള്‍ വാക്യങ്ങള്‍ അധികാരികളില്‍ അലോസരമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന്‍ വ്യക്തമാകുന്നത്. കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ ചെറുപുസ്തകത്തില്‍ ചില ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തിരുന്നു. ഇത് മനുഷ്യാവകാശപരമായ […]

Christian News

ഫിലോമിനയ്ക്കു ഫാ. ക്രിസ്പിന്‍റെ വൃക്കയില്‍ പുതിയ ജീവിതം

കൊ​​​ച്ചി: സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച് കൊണ്ട് ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​ക്രി​​​സ്പി​​​ൻ, ഫിലോമിന എന്ന വീട്ടമ്മയ്ക്ക് വൃക്ക ദാനം ചെയ്തു. ഇന്നലെ കൊച്ചി കലൂരിലെ പി‌വി‌എസ് ആശുപത്രിയില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയായതോടെ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി വൃ​​​ക്ക​​​രോ​​​ഗ​​ത്തി​​നു ചി​​കി​​ത്‌​​സ​​യി​​ലാ​​യി​​രു​​ന്നു ഫി​​​ലോ​​​മി​​​ന വ​​​ർ​​​ഗീ​​​സ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പെന്തക്കോസ്‌ത്‌ വിശ്വാസികളാണ്‌ ഫിലോമിനയും കുടുംബവും. ഇരുവൃക്കകളും തകരാറിലായ പുളിങ്കുന്ന്‌ കൊച്ചുവീട്ടില്‍ വര്‍ഗീസ്‌ ദേവസ്യയുടെ ഭാര്യ ഫിലോമിനാ വര്‍ഗ്ഗീസും കുടുംബവും ദാതാവിനെ തേടി മാസങ്ങളോളമാണ് […]

Christian News

സമോവ ഇനി ക്രിസ്ത്യന്‍ രാജ്യം: ഭേദഗതിയ്ക്കു അംഗീകാരം

അപിയ, സമോവ: തെക്കന്‍ പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപ്‌ സമൂഹവും മതേതര രാജ്യവുമായ ‘ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ് ഓഫ് സമോവ’ ക്രിസ്ത്യന്‍ രാജ്യമായി പ്രഖ്യാപിക്കുന്ന ബില്ലിന് അംഗീകാരം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കനുകൂലമായി സമോവന്‍ പാര്‍ലമെന്റിലെ 49 അംഗങ്ങളില്‍ 43 പേരും വോട്ട് ചെയ്തതോടെയാണ് സമോവ ക്രിസ്ത്യന്‍ രാജ്യമായി അംഗീകരിക്കപ്പെട്ടത്. ഭരണഘടനയിലെ മതപരമായ ആശയകുഴപ്പങ്ങള്‍ ഒഴിവാക്കുവാനും സമോവ ക്രിസ്ത്യന്‍ രാജ്യമാണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിക്കുകയുമായിരുന്നു ബില്ലിന്റെ ലക്ഷ്യം. പുതിയ ഭരണഘടനാ ഭേദഗതി സമോവയിലെ പൗരന്‍മാരുടെ വ്യക്തി സ്വാതന്ത്ര്യത്തേയും, അവകാശങ്ങളേയും ഒരു […]

Christian News

യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകം യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് വിവാദത്തില്‍ യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം. ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം.എന്നാല്‍ പരാമര്‍ശം അച്ചടിപിശകാണെന്ന വാദവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി .പക്ഷെ അതിനുതൊട്ടുമുന്‍പുള്ള വരിയില്‍ ഭഗവാന്‍ രാമകൃഷ്ണന്‍ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്.അതുകൊണ്ട് തന്നെ കരുതിക്കൂട്ടി വരുത്തിയ പിശകാണ് എന്നാണു വിശ്വാസികള്‍ പറയുന്നത്.എന്നാല്‍, അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും […]

Christian News

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു; ഹൈറേഞ്ചിലെ ശുശ്രൂഷകന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.

കട്ടപ്പന: ഹൈറേഞ്ചില്‍ ഐ.പി.സി യുടെ ശുശ്രൂഷകന്മാരായി തുടരുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. 220 ഓളം ശുശ്രൂഷകന്മാര്‍ക്കാണ് ഈ പ്രഖ്യപനം കൊണ്ട് ഇന്‍ഷുറന്‍സ് ലഭ്യമാകുന്നത്. പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്(യു.കെ), പാസ്റ്റര്‍ വിത്സന്‍ ജോസഫ്(യു.എ.ഇ), ബ്രദര്‍ ബിജു രാമക്കല്‍മേട് എന്നിവരാണ് ഈ പദ്ധതിയ്ക്ക് മുന്‍കൈ എടുത്തിരിക്കുന്നത്. കട്ടപ്പന ഠൗണ്‍ ഹാളില്‍ വച്ച് നടന്ന ഐ.പി.സി കേരളസ്റ്റേറ്റ് ഹൈറേഞ്ച് മിഷന്റെ ഏകദിന സെമിനാറിലാണ് പ്രഖ്യാപനം നടന്നത്. പ്രസ്തുത യോഗം ഐ.പി.സി സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലി ഉദ്ഘാടനം ചെയ്തു. ഐ.പി.സി […]