Obituary

ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിൽ നിര്യാതനായി

ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോർക്കിൽ പാർത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധർമ്മിണി. ന്യൂയോർക്ക് ഐ. പി. സി. ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണു. ഭൗതീകശരീരം ജൂൺ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേൽ വർഷിപ്പ് സെന്ററിൽ (20 Buckingham Road, Yonkers, NY 10701) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. ജൂൺ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്കാരശുശ്രൂഷ സഭാമന്ദിരത്തിൽ ആരംഭിക്കുകയും, തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 Jackson Ave, Hastings on Hudson, NY 10706) ഭൗതീക ശരീരം സംസ്കരിക്കും.

മക്കൾ: എബി ഏബ്രഹാം – ബ്ലെസി ഏബ്രഹാം
ജോൺസൻ ഏബ്രഹാം- ജെനി എബ്രഹാം
ഷീബ മാത്യു – ജോൺ മാത്യു
ഷൈനി മാത്യു – വർഗ്ഗീസ് മാത്യു

പരേതനു 9 കൊച്ചുമക്കൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *