Articles

ഇരുട്ടിന്റെ നിഷ്ഫലപ്രവര്‍ത്തികള്‍ തുറന്ന് കാട്ടുക.

“your silence give consent”- plato.
പ്ലേറ്റോ പറഞ്ഞത് ശരി. മൗനം മിക്കപ്പോഴും തെറ്റുകള്‍ക്ക് അംഗീകാരമാണ്. അത് വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുന്നു. എന്നാല്‍ ശക്തമായപ്രതികരണവും പ്രതിരോധവും ഉണ്ടാകുന്നിടത്ത് വ്യാജന്മാര്‍ വിലസുകയില്ല. കുരയ്ക്കുന്ന നായ്ക്കള്‍ തസ്‌കരവീരന്മാര്‍ക്ക് ഭീഷണിയാണ്.
ലോകത്തിന്റെ വഷളത്വും വക്രതയും തുറന്ന് കാട്ടുകയും പാപത്തിനു നേരെ വിരല്‍ചൂണ്ടുകയും ചെയ്യുന്നവരാണ് സുവിശേഷ പ്രഘോഷകര്‍. ദൈവത്തിന്റെ സഭ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യയവിധിയെക്കുറിച്ചും ബോധ്യം വരുത്തുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു. ഈ ബോധ്യം ലഭിച്ചവരാണ് ലോകത്തെ ഉപദേശിക്കുന്നത്. ലോകത്തെ ഉപദേശിക്കുന്നവര്‍ മാതൃകാ ജീവിതം നയിക്കുന്നവരാകണം. ദൈവത്തിന്റെ ഗൃഹവിചാരകന്മാരായ ഇവര്‍ നിരപവാദ്യനും അനിന്ദ്യനുമാകണം.(1തിമോ:3:2, തീത്തോ:1:7)
ആരോപണങ്ങള്‍ക്കതീതനും കുറ്റമറ്റവനും ആയിരിക്കണം(പി.ഒ.സി) ആത്മീക നേതൃത്വനിരയില്‍ നില്‍ക്കുന്നവരും സുവിശേഷ പ്രഭാഷകരും മറ്റ് ശുശ്രൂഷക വൃന്ദങ്ങളും വിശുദ്ധരായതുകൊണ്ട് മാത്രം അവര്‍ ചെയ്യുന്ന പാപങ്ങള്‍ വിശുദ്ധപാപമാകയില്ല. പാപം ആര് ചെയ്താലും പാപം തന്നെ അതില്‍ വലിപ്പചെറുപ്പമില്ല. അതുകൊണ്ടാണല്ലോ മഹാരാജാവായിട്ടും ദാവീദിന്റെ പാപം തുറന്ന് കാട്ടിയത്. ദൈവമതില്‍ പക്ഷാഭേദം കാണിച്ചില്ല. ലോകത്തിന്റെ പാപത്തിനെതിരെ വിരല്‍ ചൂണ്ടുന്നവര്‍ തെറ്റില്‍ നിരന്തരം വീഴുകയും സ്വയം തിരുത്താന്‍ അവസരമുണ്ടായിട്ടും പാപത്തില്‍ അസാരം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കയും ചെയ്യുന്ന സാഹചര്യത്തില്‍ തെറ്റിനെ തെറ്റെന്ന് ചൂണ്ടിക്കാണിക്കാന്‍ ദൈവസഭയ്ക്ക് ഉത്തരവാദിത്വമുണ്ട.്
ദുരുപദേശങ്ങളെയും ദുര്‍ന്നടപ്പുകളെയും പരസ്യമായി വിമര്‍ശിക്കാമോ? അവ തുറന്ന് കാട്ടാമോ? തുറന്ന് കാട്ടാമെന്ന് അപ്പോസ്തലന്‍ ഇരുട്ടിന്റെ നിഷ്ഫലപ്രവര്‍ത്തികളില്‍ കൂട്ടാളികള്‍ ആകരുത്; അവയെ ശാസിക്കയത്രെ വേണ്ടത്; അവര്‍ ഗൂഢമായി ചെയ്യുന്നത് പറവാന്‍ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിപ്പെടുത്താന്‍ ബോധം വരും. ബോധം വരുത്തുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ. (എഫെ:5:11 …13) അന്ധകാരത്തിന്റെ നിഷ്ഫലപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരരുത്; പകരം അവയെ കുറ്റപ്പെടുത്തുവിന്‍(പി.ഒ.സി) സാത്താന്റെ പ്രവര്‍ത്തികളാണ് ഇരുട്ടിന്റെ പ്രവര്‍ത്തികള്‍, ദുരുപദേശം, ദുര്‍ന്നടപ്പ്, അനീതി, അന്യായം, പണാപഹരണം മുതലായ ദുഷ്‌കര്‍മ്മങ്ങള്‍ എത്ര വമ്പന്മാര്‍ ചെയ്താലും തുറന്ന്കാട്ടാം. തെറ്റുകളെ തുറന്ന് കാട്ടുകയും ശാസിക്കുകയും ബോധ്യം വരുത്തുകയും ചെയ്യാമെന്ന് വചനം.( (ഋഃുീലെ മിറ ൃലുൃീ്‌ല മിറ രീി്ശര.േ ഠവല അാുഹശളശലറ ചലം ഠലേെമാലി)േ മറ്റ് ഇംഗ്ലീഷ് ഭാഷ്യങ്ങളിലെല്ലാം തന്നെ തുറന്ന് കാട്ടുക. (ഋഃുീലെ) എന്ന പദമാണുള്ളത്. കഠിനമായി ശാസിക്കുക. (ഞലയൗസല വേലാ വെമൃുഹ്യ) എന്ന പാഠഭേദവുമുണ്ട്. ശുദ്ധമായത് തുറന്നുകാട്ടുമ്പോള്‍ തെറ്റിന്റെ വികൃതമുഖം പരസ്യമാകും. വിശുദ്ധിയുടെ മറവില്‍ ചെയ്ത അധര്‍മ്മങ്ങള്‍ അങ്ങനെ പുറത്താകും. കള്ളന്മാരായ ഗുഹാവാസികളെ (മത്താ:21:12) ഇങ്ങനെ പുറത്ത് ചാടിക്കാം. ദൈവസഭയ്ക്ക് അഴുക്കാടികളായ കടല്‍ക്കിഴവന്മാരെ ചുമക്കേണ്ട ബാദ്ധ്യതയില്ല. നിര്‍ഭാഗ്യവശാല്‍ ഒരിക്കലും നിലത്തിറങ്ങാത്ത കടല്‍ക്കിഴവന്മാര്‍ സഭയ്ക്ക് ബാദ്ധ്യതയായി മാറിയിരിക്കുന്നു. തെറ്റും ശരിയും ഒരേ വണ്ടിയില്‍ കെട്ടുന്നുവരുണ്ട്. കുതിരയും കാളയും ഒരേ വണ്ടിയില്‍ ഒരുമിച്ച് പോവുകയില്ല. വിശുദ്ധസ്ഥലത്ത് അശുദ്ധി കണ്ടാല്‍ കണ്ണടയ്ക്കുന്നവരുണ്ട്. അപ്പോസ്തലന്‍ ഓര്‍മ്മിപ്പിക്കുന്നു നീതിയ്ക്കും അധര്‍മ്മത്തിനും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. വെളിച്ചത്തിനും ഇരുളിനും തമ്മില്‍ ഒരു കൂട്ടായ്മയുമില്ല.(2കൊരി:6:14) വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ കൂട്ടിക്കെട്ടാന്‍ നടക്കുന്നവര്‍ ക്രിസ്തുവിനെയും ബെലിയാലിനെയും(സാത്താന്‍) സേവിക്കുന്ന അവസരവാദികളാണ്. ഇത്തരക്കാരുടെ വചനവിരുദ്ധ പ്രവര്‍ത്തികള്‍ ശക്തമായി ശാസിക്കപ്പെടണം.
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്ക് ഭയത്തിനായി എല്ലാവരും കേള്‍ക്കെ ശാസിക്ക(1തിമോ: 5:20) പൂര്‍ണ്ണ അധികാരത്തോടെ ശാസിക്ക (തീത്തോ: 2:15) പരിച്ഛേദനാവിഷയത്തില്‍ പത്രോസിനെ പൗലോസ് ശാസിച്ചു.(ഗലാ:2:11..14). ശൗല്‍ രാജാവിനെ ശമുവേല്‍ ശാസിച്ചു. (1ശമു:13:13) ആഹാബിനെ ഏലിയാ പ്രവാചകന്‍ ശാസിച്ചു. (1രാജാ:21: 20,21) സഭയെ കര്‍ത്താവും ശാസിക്കുന്നു.


പാസ്റ്റര്‍ തോമസ് തോന്നയ്ക്കല്‍.

Leave a Reply

Your email address will not be published. Required fields are marked *