Obituary

ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിൽ നിര്യാതനായി

ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോർക്കിൽ പാർത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു […]

Obituary

ബിഷപ്പ് റവ. സണ്ണി ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായി.

തിരുവല്ല: യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യ സ്ഥാപക പ്രസിഡന്റും നവീകരണം മാസിക ചീഫ് എഡിറ്ററുമായ പനച്ചമൂട്ടില്‍ ബിഷപ്പ് റവ. സണ്ണി ഏബ്രഹാമിന്റെ ഭാര്യ സുവാര്‍ത്താഭവന്‍ മാനേജിംഗ് ഡയറക്ടര്‍ എലിസബത്ത് ഏബ്രഹാം (റൂബി-53) നിര്യാതയായി. ഭൗതീക ശരീരം ബുധന്‍ (17/5/2017) രാവിലെ 11 ന് തിരുവല്ല വി.ജി.എം ഹാളില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിന് തിരുവല്ല എസ്.സി.എസ് സെന്റ്‌തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ജോസഫ് മാര്‍ ബര്‍ന്നബാസിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. വടശേരിക്കര മാമ്മൂട്ടില്‍ തെക്കേതില്‍ റ്റി.ഇ.വര്‍ഗീസിന്റെ (കുമ്പനാട്ട് കുടുംബാംഗം, മുംബൈ) മകളാണ്. […]

Articles

സാത്താന്‍ ദൈവജനത്തിന്മേല്‍ ദൃഷ്ടി വയ്ക്കുന്നതെങ്ങനെ? പാസ്റ്റര്‍ കെ.ജോയി

ഇയ്യോബ് 1:8 ല്‍ ദൃഷ്ടി വയ്ക്കുക എന്ന പദത്തിന് പരിഗണിക്കുക എന്ന പദമാണ് ഇംഗ്ലീഷില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ത്തനം 5:1 ലും 9:3ലും ഇതേ പദം തന്നെ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. തന്റെ ജനത്തോടുള്ള കരുണ നിമിത്തം അവരെ സഹായിപ്പാനും ആപത്തില്‍ നിന്നും വിടുവിപ്പാനും ആലോചന പറഞ്ഞുകൊടുപ്പാനുമായി ദൈവത്തിന്റെ ദൃഷ്ടി അവരുടെ മേല്‍ ഇരിക്കുന്നു എന്ന ആശയം വെളിപ്പെടുത്തുവാനാണ് ഈ വാക്യങ്ങളില്‍ പദം ഉപയോഗിച്ചിരിക്കുന്നത് ദൃഷ്ടികള്‍ അവരുടെ മേല്‍ പതിക്കുന്ന അനുഭവമാണ് മേല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ പ്രകടമാകുന്നത് എന്നര്‍ത്ഥം. സങ്കീര്‍ത്തനം […]

Articles

പഴയനിയമം അലര്‍ജിയായ അഭിഷിക്തന്മാര്‍

പഴയനിയമ പുസ്തകങ്ങള്‍ ദൈവത്തില്‍ നിന്ന് ഉള്ളതല്ലയെന്നും, മോശയും മറ്റ് പ്രവാചകന്മാരും എഴുതിയ ചെറുകഥകളാണെന്നും യാതൊരു ശങ്കയുമില്ലാതെ പറയുന്ന ഭൊഷ്‌കന്മാരുടെ കാലമാണിത്. ബൈബിള്‍ മുഴുവനും തിരുവെഴുത്താണെന്നും ദൈവവിശ്വാസ്യമാമെന്നും വിശ്വസിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിക്കും. മനുഷ്യര്‍ പറഞ്ഞതും, പിശാച് പറഞ്ഞതും, ദൈവം സംസാരിച്ചതും, പൗലോസിനെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഇതിലൂടെ അത് അംഗീകരിച്ച് കൊണ്ട് തന്നെ പറയുന്നു.“ബൈബിള്‍ മുഴുവനും ദൈവ നിശ്വാസ്യമാണ് ” സൃഷ്ടിയുടെ ആരംഭം, ഭൂമിയുടെ ഉല്പത്തി, മനുഷ്യവംശം, ജീവജാലങ്ങള്‍ തുടങ്ങിയവയുടെ ആരംഭം ഭൂമി പല ഭൂഖണ്ഡങ്ങളായി പിരിഞ്ഞത് എന്നിങ്ങനെ സകലതും […]

Articles

ഇരുട്ടിന്റെ നിഷ്ഫലപ്രവര്‍ത്തികള്‍ തുറന്ന് കാട്ടുക.

“your silence give consent”- plato. പ്ലേറ്റോ പറഞ്ഞത് ശരി. മൗനം മിക്കപ്പോഴും തെറ്റുകള്‍ക്ക് അംഗീകാരമാണ്. അത് വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുന്നു. എന്നാല്‍ ശക്തമായപ്രതികരണവും പ്രതിരോധവും ഉണ്ടാകുന്നിടത്ത് വ്യാജന്മാര്‍ വിലസുകയില്ല. കുരയ്ക്കുന്ന നായ്ക്കള്‍ തസ്‌കരവീരന്മാര്‍ക്ക് ഭീഷണിയാണ്. ലോകത്തിന്റെ വഷളത്വും വക്രതയും തുറന്ന് കാട്ടുകയും പാപത്തിനു നേരെ വിരല്‍ചൂണ്ടുകയും ചെയ്യുന്നവരാണ് സുവിശേഷ പ്രഘോഷകര്‍. ദൈവത്തിന്റെ സഭ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യയവിധിയെക്കുറിച്ചും ബോധ്യം വരുത്തുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നു. ഈ ബോധ്യം ലഭിച്ചവരാണ് ലോകത്തെ ഉപദേശിക്കുന്നത്. ലോകത്തെ […]

Christian News

പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം

കാലിഫോര്‍ണിയ: ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രചരണങ്ങള്‍ നടത്തുന്ന പ്രമുഖ അമേരിക്കന്‍ പാസ്റ്ററുടെ അക്കൌണ്ട് പേജിന് ഫെയ്സ് ബുക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.എസിലെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ. ക്രിസ്ത്യന്‍ ചര്‍ച്ച് നേതാവ് പാസ്റ്റര്‍ സ്റ്റീവന്‍ ആന്‍ഡ്രുവിന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 20 മില്യണ്‍ ആളുകള്‍ പ്രയോജനപ്പെടുത്തിവരുന്ന തന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം. ഫെയ്സ് ബുക്കിലൂടെയുള്ള തന്റെ സുവിശേഷ പ്രവര്‍ത്തനത്തിനു ദിനംപ്രതി ശ്രോതാക്കള്‍ കൂടികൂടി വരുന്നതില്‍ അസ്വസ്ഥതപൂണ്ടവരാണ് ഈ നടപടിക്കു പിന്നിലെന്ന് പാസ്റ്റര്‍ […]

Christian News

ISIS നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രതികരിക്കുക: UN കോൺഫറൻസ്

മദ്ധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ യുണൈറ്റഡ് നേഷൻസ്സ് ഇടപെടണമെന്ന് ഏപ്രിൽ 28-ന് നടന്ന UN കോൺഫ്രൻസിലെ അംഗങ്ങൾ ആവശ്യപ്പെട്ടു. ‘Knights of Columbus’ന്റെ CEO- കാൾ ആന്റേർസണും, കോൺഫ്രൻസിൽ സംസാരിച്ച മറ്റുള്ളവരും, മതവിശ്വാസത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നത് അവസാനിപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടു. സിറിയയിലെ അഭ്യന്തര യുദ്ധവും ഇസ്ലാമിക് തീവ്രവാദികളുടെ ഭീകരതയും ഒത്തുചേർന്ന് ജനവിഭാഗങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യാനീക്കങ്ങൾ നേരിട്ടനുഭവിച്ചിട്ടുള്ളവരും അത്തരം പ്രവർത്തികൾ നേരിട്ടു കണ്ടിട്ടുള്ളവരുമായ നിരവധി പേർ […]